ആരും തെരുവിൽ കിടക്കേണ്ട !!! അഗതിരഹിത സംസ്ഥാനമാകാൻ കേരളം, എല്ലാവർക്കും വീട് !!!
അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വ്വെ നടത്തും.
തിരുവനന്തപുരം: സംസ്ഥാനത്തെ അഗതി രഹിതമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വ്വെ നടത്തും. അനര്‍ഹരെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക തയ്യാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പെന്‍ഷനുകള്‍ 1100 രൂപയാക്കി ഉയര്‍ത്തി. 60 വയസ്സ് കഴിഞ്ഞ ആദായനികുതി അടയ്ക്കാത്ത എല്ലാവര്‍ക്കും പെന്‍ഷന് അര്‍ഹത ഉണ്ടാവും. രണ്ട് പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു പെന്‍ഷന്‍ 600 രൂപയാക്കി ചുരുക്കും.

വരുന്ന സാമ്പത്തിക വര്‍ഷം ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീടുനല്‍കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. സമഗ്ര പാര്‍പ്പിട നിര്‍മ്മാണ പദ്ധതി നടപ്പിലാക്കും. അഞ്ച് വര്‍ഷത്തെ പദ്ധതിയ്ക്ക് 16000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. സ്‌കൂളുകളുടെ നവീകരണത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ഇതിനായി കിഫ്ബിയില്ഡ നിന്ന് 500 കോടി ഉപയോഗിയ്ക്കും.












Click it and Unblock the Notifications