മദ്യപാനികളെ തേച്ച് തോമസ് ഐസക്.. മദ്യത്തിന് വില കൂടും.. ബിയറിന് നൂറ് ശതമാനം നികുതി!
തിരുവനന്തപുരം: മദ്യവില്‍പ്പന വഴി സംസ്ഥാനത്തിന് അധിക വരുമാനം ലക്ഷ്യമിട്ട് സര്‍ക്കാര്‍. ബിയറിനും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനും നികുതി വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. മദ്യത്തിന്റെ നികുതി ഏകീകരിച്ചതോടെയാണ് വിലവര്‍ധനവിലേക്ക് കാര്യങ്ങളെത്തുന്നത്. വിവിധ സെസുകളും നികുതികളും ഒരുമിച്ചാക്കുകയും മിനിമം നികുതി 200 ശതമാനമായി നിശ്ചയിക്കുകയുമാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.

400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനാണ് ഇനി 200 ശതമാനം നികുതി. 400 ന് മുകളില്‍ വിലയുള്ള മദ്യത്തിനത് 210 ശതമാനമാണ്. അതേസമയം ബിയറിന്റെ വില്‍പ്പന നികുതി 70ല്‍ നിന്നും 100 ശതമാനമാക്കിയും സര്‍ക്കാര്‍ ഉയര്‍ത്തി. വിദേശമദ്യങ്ങളുടേയും വൈനിന്റെയും ഇറക്കുമതി തീരുവയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പ്പനയില്‍ വര്‍ധനവ് ലക്ഷ്യമിട്ടാണിത്. അബ്കാരി ഫീസ്, സര്‍വ്വീസ് ചാര്‍ജ് എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്. മദ്യത്തിന് നികുതി വര്‍ധിപ്പിച്ചതിലൂടെ 60 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications