കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്കൊപ്പം പിണറായി സർക്കാർ.. ക്ഷേമത്തിന് 80 കോടി, എൻആർഐ ചിട്ടി, തിരിച്ചെത്തുന്നവർക്ക് 16 കോടി

Google Oneindia Malayalam News

തിരുവനന്തപുരം: വളരെക്കാലമായി കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍. അതുകൊണ്ട് തന്നെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ ബഡ്ജറ്റിലും പ്രവാസികളെ കാര്യമായിത്തന്നെ പരിഗണിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമത്തിന് 80 കോടി രൂപയാണ് തോമസ് ഐസക് മാറ്റി വെച്ചിരിക്കുന്നത്. ലോക കേരള സഭയ്ക്കും ഗ്ലോബല്‍ കേരള ഫെസ്റ്റിവലിനുമായി 19 കോടി രൂപയും നീക്കി വെച്ചിരിക്കുന്നു. പ്രവാസികള്‍ കൂടുതലായി എന്‍ആര്‍ഐ ചിട്ടികളില്‍ ചേര്‍ന്നാല്‍ അത് സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനകരമാകുമെന്ന് ധനമന്ത്രി പറഞ്ഞു.

ചന്ദ്രനിലിനി അഹിന്ദുക്കൾക്ക് നോ എൻട്രി! ബ്ലൂമൂണിന് കാവിയടിച്ച ലസിതയെ കണ്ടം വഴി ഓടിച്ച് ട്രോളന്മാർചന്ദ്രനിലിനി അഹിന്ദുക്കൾക്ക് നോ എൻട്രി! ബ്ലൂമൂണിന് കാവിയടിച്ച ലസിതയെ കണ്ടം വഴി ഓടിച്ച് ട്രോളന്മാർ

nri

കെഎസ്എഫ്ഇയുടെ കീഴില്‍ പ്രവാസികള്‍ക്കായി എന്‍ആര്‍ഐ ചിട്ടികള്‍ ഏര്‍പ്പെടുത്തും. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷനും ഇന്‍ഷൂറന്‍സും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചിട്ടിയില്‍ നിന്നും വട്ടമെത്തുന്ന തുക ഉപയോഗിച്ചാണ് പെന്‍ഷന്‍ പദ്ധതി.വിദേശത്ത് നിന്നും തിരിച്ചെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ 16 കോടി വകയിരുത്തി. നോര്‍ക്ക റൂട്ട്‌സിന്റെ ജോബ് പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ 17 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികളുടെ വെല്‍ഫെയര്‍ ഫണ്ടിലേക്ക് 9 കോടിയും തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്താന്‍ എട്ട് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയതായും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

English summary
Kerala Budget 2018- Schemes for NRI Empowerment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X