കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമലയ്ക്കും സുരേഷ് ഗോപിക്കും മുഖം രക്ഷിക്കാൻ വഴിയൊരുക്കി ബജറ്റ്.. ഏപ്രിൽ 30നകം നികുതി അടയ്ക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി എംപി കൂടിയായ നടന്‍ സുരേഷ് ഗോപിയും നടി അമല പോളും നികുതി വെട്ടിപ്പിന്റെ പേരില്‍ നിയമക്കുരുക്കിലാണ്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തിലുപയോഗിച്ച് ഖജനാവിന് ലക്ഷങ്ങളുടെ നികുതി നഷ്ടം താരങ്ങള്‍ വരുത്തിയെന്നാണ് കണ്ടെത്തല്‍. ഈ അപമാനത്തില്‍ നിന്നും താരങ്ങളടക്കമുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരിക്കുകയാണ് തോമസ് ഐസക് തന്റെ രണ്ടാം ബജറ്റിലൂടെ. ആഢംബര വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചവര്‍ക്ക് ഒറ്റത്തവണയായി കേരളത്തില്‍ നികുതിയടച്ച് നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാം.

ചന്ദ്രനിലിനി അഹിന്ദുക്കൾക്ക് നോ എൻട്രി! ബ്ലൂമൂണിന് കാവിയടിച്ച ലസിതയെ കണ്ടം വഴി ഓടിച്ച് ട്രോളന്മാർചന്ദ്രനിലിനി അഹിന്ദുക്കൾക്ക് നോ എൻട്രി! ബ്ലൂമൂണിന് കാവിയടിച്ച ലസിതയെ കണ്ടം വഴി ഓടിച്ച് ട്രോളന്മാർ

BUDGET

വാഹന ഉടമകള്‍ വരുന്ന ഏപ്രില്‍ മുപ്പതിന് മുന്‍പ് നികുതി അടക്കണം. നികുതി അടയ്ക്കാന്‍ തയ്യാറാവാത്തവരുടെ വാഹനം കണ്ട് കെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ നടപടി വഴി ഖജനാവിലേക്ക് നൂറ് കോടി രൂപയെങ്കിലും അധികമെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നികുതി അടയ്ക്കാതെ സംസ്ഥാനത്ത് പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ട നികുതി ഈടാക്കാവുന്ന തരത്തില്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

English summary
Puthuchery Registration issue in Kerala Budget 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X