കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ ശാക്തീകരണ ബജറ്റ്, സ്ത്രീകള്‍ക്കായി 1420 കോടി,1000 കോടിയുടെ കുടുംബശ്രീ ബജറ്റ് പൂര്‍ത്തിയാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനും കുടുംബശ്രീ ശാക്തീകരണത്തിനും വലിയ പ്രാധാന്യമാണ് പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കായി മാത്രം 1420 കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. ജീവനോപാധി വിപുലീകരണ പദ്ധതിക്കാണ് ഊന്നല്‍. കുടുംബ ശ്രീയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. 1000 കോടിയുടെ കുടുംബശ്രീ ബജറ്റ് പൂര്‍ത്തിയാക്കും.

budget

25,000 പാവപ്പെട്ട സ്ത്രീകള്‍ക്ക് 400 മുതല്‍ 600 രൂപ വരെ പ്രതിദിന വരുമാനം ഉറപ്പാക്കും. കുടുംബശ്രീ വഴി 12 ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ്ങും വിപണനവും നടത്തും. ആദിവാസി ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ ബ്രാന്‍ഡ് ചെയ്യും. അതിനായി ഒരു മാര്‍ക്കറ്റിംഗ് വിംഗ് സ്ഥാപിക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി 3500 കോടി രൂപ വായ്പ നല്‍കും.

Recommended Video

cmsvideo
KERALA BUDGET 2019: പൊതുവിദ്യാഭ്യാസ വികസനത്തിന് 2038 കോടി | Oneindia Malayalam

നാല് ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുകയെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇവന്റ് മാനേജ്‌മെന്റ്, കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുളള മേഖലകളിലേക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. കളക്ടറേറ്റുകള്‍ സ്ത്രീ സൗഹാര്‍ദപരമാക്കാന്‍ 50 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചു. പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായ നിധിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌

English summary
Kerala Budget 2019 includes many projects for women empowerment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X