കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം - കാസര്‍ഗോഡ് അതിവേഗ റെയില്‍പാത.. 55,000 കോടിയുടെ പദ്ധതി

  • By
Google Oneindia Malayalam News

തെക്ക് -വടക്ക് അതിവേഗ സമാന്തര പാതയ്ക്ക് ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു. 55,000 കോടി രൂപയുടെ പദ്ധതിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം പദ്ധതി തുടങ്ങി. കേരള റെയില്‍വേ ഡെവലെപ്പ്മെന്‍റ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ ചുമതല.

bulletdd-1548914963.jpg

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാവും ട്രെയിനുകള്‍ സഞ്ചരിക്കുക. പദ്ധതി നടപ്പായാല്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് വെറും നാല് മണിക്കൂറില്‍ യാത്ര സാധ്യമാകും. ഏഴ് വര്‍ഷമാണ് പദ്ധതി പൂര്‍ത്തികരണത്തിനായി എടുക്കുക.

പാതയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ പദ്ധതി നടപ്പാക്കാനാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വ്യക്തമാക്കി. ഇതിന് പുറനേ കെഎസ്ആര്‍ടിസി ബസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുന്ന പദ്ധതികളും ധനമന്ത്രി ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2020 ഓടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇ ബസുകള്‍ സര്‍വ്വീസ് നടത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Recommended Video

cmsvideo
നവകേരള നിർമ്മാണത്തിന് 1000 കോടി | Oneindia Malayalam

2022 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ പത്ത് ലക്ഷമാക്കാനാണ് പദ്ധതി. വൈദ്യുതി വാഹനങ്ങള്‍ വികസിപ്പിക്കുകയും ഒപ്പം തന്നെ ഇ ബാറ്ററികള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ റോഡുകളുടെ മുഖച്ഛായ മാറ്റാന്‍ രണ്ട് വര്‍ഷം കൊണ്ട് വന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും 6000 കിമി റോഡ് നവീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

English summary
kasargode trivandrum bullet train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X