കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലോടുക മാത്രമല്ല, നല്ല തല്ലും കിട്ടി ബജറ്റില്‍; വിവാദങ്ങള്‍ക്ക് വിരാമവും സര്‍ക്കാര്‍ ലക്ഷ്യം

Google Oneindia Malayalam News

Recommended Video

cmsvideo
സാധാരണക്കാരെ വലയ്ക്കുന്ന ബജറ്റ് | Oneindia Malayalam

തിരുവനന്തപുരം: ഒട്ടേറെ ഗുണപരമായ വശങ്ങളുള്ള ബജറ്റാണ് ധനമന്ത്രി ടിഎം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വില വര്‍ധനയും കൂടെ പ്രഖ്യാപിച്ചിരിക്കുന്നു. പ്രവാസികള്‍ക്ക് സാന്ത്വനം, ക്ഷേമ പെന്‍ഷനുകളുടെ വര്‍ധന, കുടുംബശ്രീക്ക് ഫണ്ട് നീക്കിവെക്കല്‍ എന്നിവയെല്ലാം ഏറെ പ്രശംസനീയം തന്നെ. എന്നാല്‍ ശബരിമലയ്ക്ക് വന്‍ തുക വകയിരുത്തിയത് അടുത്തിടെ യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശമിപ്പിക്കാനുള്ള നീക്കം കൂടിയായി.

24

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലാണ് പല പ്രഖ്യാപനങ്ങളും. എന്നാല്‍ പ്രഖ്യാപനങ്ങള്‍ മിക്കതും പ്രഖ്യാപനത്തിന്‍ ഒതുങ്ങുകയാണ് സാധാരണ എല്ലാ വര്‍ഷവും സംഭവിക്കുക. ഇത്തവണ മാറ്റമുണ്ടായാല്‍ ഏറെ നന്ന്. പ്രവാസികള്‍ക്ക് വേണ്ടി സാന്ത്വനം പദ്ധതി ആരംഭിക്കുന്നത് ഗുണപരമാണ്.

മാത്രമല്ല, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന പ്രഖ്യാപനവും ആശ്വാസം നല്‍കുന്നു. ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപയുടെ വര്‍ധനവ് വരുത്തുമെന്നത് നേട്ടമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ വോട്ടര്‍മാരെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനങ്ങളെന്ന് വിലയിരുത്താനും സാധിക്കും.

രാജസ്ഥാനില്‍ സെഞ്ച്വറി തികച്ച് കോണ്‍ഗ്രസ്; ബിജെപി സീറ്റ് പിടിച്ചെടുത്തു, ഉപതിരഞ്ഞെടുപ്പില്‍ ജയംരാജസ്ഥാനില്‍ സെഞ്ച്വറി തികച്ച് കോണ്‍ഗ്രസ്; ബിജെപി സീറ്റ് പിടിച്ചെടുത്തു, ഉപതിരഞ്ഞെടുപ്പില്‍ ജയം

നികുതി ഇതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് സാധാരണക്കാരെ ബാധിക്കും. സര്‍ക്കാര്‍ ഫീസുകള്‍ വര്‍ധിപ്പിച്ചാകും വരുമാനം കണ്ടെത്തുക. കൂടാതെ ജിഎസ്ടി നിരക്കില്‍ വര്‍ധന വരുത്തിയതും സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.

ജിഎസ്ടി നികുതി നിരക്ക് 12, 18, 28 ശതമാനങ്ങളില്‍ വരുന്ന ചരക്കുകളുടെയും അവയുടെ സേവനങ്ങളുടെയും വിതരണ വിലയിലാണ് വര്‍ധന വരിക. ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയിരിക്കുന്നത്. കേരള പുനര്‍നിര്‍മാണത്തിന് എന്ന പേരിലാകുമ്പോള്‍ പ്രതിഷേധം കുറയുമെന്നാണ് കണക്കുകൂട്ടല്‍. രണ്ടു വര്‍ഷം ഇത്തരത്തില്‍ അധിക തുക ഈടാക്കും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനം സെസ് ഏര്‍പ്പെടുത്തി.

സ്വര്‍ണം, സിമന്റ്, ഗ്രാനൈറ്റ്, കാര്‍, എസി, ഫ്രിഡ്ജ്, ശീതള പാനീയങ്ങള്‍, മദ്യം, സിഗരറ്റ്, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടര്‍, ബൈക്കുകള്‍, കണ്ണട, ടിവി, സ്‌കൂള്‍ ബാഗ്, ബിസ്‌ക്കറ്റ്, വെണ്ണ, പാല്‍ തുടങ്ങി ഒട്ടേറെ സാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകും.

English summary
Kerala Budget 2019; Price rise some items due to tax increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X