കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് പദ്ധതികള്‍; ജോലി നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനം, മൃതദേഹം നോര്‍ക്ക നാട്ടിലെത്തിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
Kerala Budget 2019, പ്രവാസികള്‍ക്ക് പദ്ധതികള്‍ | Oneindia Malayalam

തിരുവനന്തപുരം: 2019ലെ ബജറ്റില്‍ പ്രവാസികള്‍ക്ക് ഒട്ടേറെ പദ്ധതികള്‍. ഏറെ വിവാദമായിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ ഇനി സര്‍ക്കാരിന്റെ ഇടപെടലുണ്ടാകും. വിദേശത്ത് നിന്ന് ജോലി നഷ്ടമായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സാന്ത്വനം എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനു വേണ്ടി 25 കോടി രൂപ വകയിരുത്തി.

Photo

ഗള്‍ഫ് പ്രവാസികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പ്രവാസി സംരഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി രൂപ അനുവദിച്ചു. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് വ്യക്തമാക്കി. കേരള ബാങ്കില്‍ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ക്ക് അവസരമുണ്ടാകും.

ബജറ്റില്‍ വയനാടിന് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം ദുരിതം വിതച്ച വയനാട് നേരിടുന്ന പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പദ്ധതികള്‍. നവ കേരളത്തിന് 25 പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ഐസക് വ്യക്തമാക്കി. ആകെ ബജറ്റ് ചെലവ് 1.42 ലക്ഷം കോടിയാണ്.

വയനാട്ടിലെ കാപ്പി പൊടി മലബാര്‍ കാപ്പി എന്ന പേരില്‍ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യും. ജില്ലയില്‍ മരം വെച്ചുപിടിപ്പിക്കാന്‍ ബാങ്ക് വായ്പ അനുവദിക്കും. വയനാടിനെ പൂകൃഷിക്കുള്ള പ്രത്യേക സോണ്‍ ആയി പ്രഖ്യാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. പ്രളയം ദുരിതം വിതച്ച ജില്ലകളില്‍ ഒന്നാണ് വയനാട്.

കേരളത്തിന്‍റെ 'സൈന്യ'ത്തെ കൈവിടാതെ സര്‍ക്കാര്‍! ബജറ്റില്‍ 1000 കോടിയുടെ പദ്ധതി! പലിശരഹിത വായ്പകേരളത്തിന്‍റെ 'സൈന്യ'ത്തെ കൈവിടാതെ സര്‍ക്കാര്‍! ബജറ്റില്‍ 1000 കോടിയുടെ പദ്ധതി! പലിശരഹിത വായ്പ

പ്രളയത്തെ തുടര്‍ന്നുള്ള നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ സംഭാവനകള്‍ ചെയ്തിരുന്നു. ദുരിതാശ്വാസ നിധിയില്‍ 3229 കോടി രൂപ ലഭിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയില്‍ നിന്ന് 1732 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.

English summary
Kerala Budget 2019; Special Project to Pravasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X