ശബരിമല ക്ഷേത്രം തിരുപ്പതി മാതൃകയില്‍; കോടികളുടെ പദ്ധതി പ്രഖ്യാപിച്ചു, ദേവസ്വം ബോര്‍ഡുകള്‍ക്കും
Recommended Video

തിരുവനന്തപുരം: ശബരിമലയ്ക്ക് വേണ്ടി സംസ്ഥാന ബജറ്റില്‍ കോടികള്‍ നീക്കിവച്ചു. ശബരിമല ക്ഷേത്രത്തില്‍ തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. പമ്പയില്‍ പത്ത് ലക്ഷം സംഭരണ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും.

ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി രൂപ പ്രഖ്യാപിച്ചു. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 148 കോടി രൂപ അനുവദിക്കും. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം വരും. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ അനുവദിച്ചു. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുള്‍ക്ക് 36 കോടി രൂപയും അനുവദിച്ചു.
അരോഗ്യരംഗത്തും ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ രക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. ഒരു ലക്ഷം രൂപയുടെ ചികില്‍സാ ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും. ജീവിത ശൈലീ രോഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ നല്‍കും.
200 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്ക്് ശേഷവും ഒപി ലാബും ഒപിയും സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. കാരുണ്യ ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യ സേനയെ നിയമിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വ്യക്തമാക്കി.












Click it and Unblock the Notifications