കേന്ദ്രത്തെ കടന്നാക്രമിച്ച് തോമസ് ഐസക്, കേരളത്തോട് എന്തിനീ ക്രൂരത? ശബരിമല പ്രക്ഷോഭം രണ്ടാം ദുരന്തം,
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ പരാമര്‍ശിച്ച് കൊണ്ട് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണത്തിന് തുടക്കം. ശബരിമല വിവാദവും വനിതാ മതിലും അടക്കം പരാമര്‍ശിച്ച് കൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു തോമസ് ഐസക്. പ്രളയം ഈ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് തോമസ് ഐസക് പറഞ്ഞു. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഐക്യത്തെക്കുറിച്ച് പറയുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെയും പൊതുജനത്തിന്റെയും പ്രവാസികളുടേയും സംഭാവനകളേയും ധനമന്ത്രി പരാമര്‍ശിക്കാന്‍ മറന്നില്ല.

എന്നാല്‍ പ്രളയത്തിന് ശേഷം കേരളത്തോട് കേന്ദ്രം ക്രൂരതയാണ് കാട്ടിയതെന്ന് ഐസക് കുറ്റപ്പെടുത്തി. കേരളത്തോട് എന്തിനിത്ര ക്രൂരതയെന്ന് തോമസ് ഐസക് ചോദിച്ചു. പ്രളയത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുളള വായ്പ വെട്ടിച്ചുരുക്കി. കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം. പ്രളയത്തില്‍ നഷ്ടമായതെല്ലാം കേരളം 2020ഓടെ തിരിച്ച് പിടിക്കുമെന്നും ഐസക് പറഞ്ഞു.
ശബരിമല വിവാദവും തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ മറന്നില്ല. പ്രളയത്തിന് ശേഷം കേരളം കണ്ട രണ്ടാമത്തെ ദുരന്തമായിരുന്നു ശബരിമല പ്രക്ഷോഭം എന്ന് തോമസ് ഐസക് പറഞ്ഞു. ശബരിമല വിധിയെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചു. അതേസമയം സ്ത്രീകള്‍ പാവകളല്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതിലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
എല്ലാ ജി്ല്ലകളിലും വനിതാ മതിലിന് തുല്യമായ പദ്ധതികള്‍ നടപ്പിലാക്കും. എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ലളിത കലാ അക്കാദമി മുന്‍കൈയെടുത്താണ് ഇത് നടപ്പിലാക്കുക. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷം തോറും ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്ക്കാരം നല്‍കുമെന്നും അതി്ന് രണ്ട് കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications