കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്; തീരദേശ വികസനത്തിന് 1000 കോടി, 40,000 വീടുകൾ, ഗ്രാമീണ റോഡുകൾക്കും 1000 കോടി!

Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിൽ തീരദേശ വികസനത്തിന് 1000 കോടി വകയിരുത്തി. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടിയും മാറ്റിവച്ചിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള മൊത്തം ധനസഹായം 12074 കോടിയായും ഉയര്‍ത്തി. മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കും 40,000 വീടുകൾ നിർമ്മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അതേസമയം ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഈ വർഷം ലഭ്യമാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ജല അതോറിറ്റിക്ക് 625 കോടി രൂപ വകയിരുത്തി. അതേസമയം കേന്ദ്ര സർക്കാറിന്റേത് പിന്തിരിപ്പൻ സാമ്പത്തിക നയങ്ങൾ, നോട്ട് നിരോധനം ഭ്രാന്തൻ നടപടിയാണെന്നും തോമസ് ഐസക്ക് വിമർശിച്ചു. കേരളത്തിലെ പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്.

Coastal area

Recommended Video

cmsvideo
Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പൗരത്വ നിയമത്തെ രൂക്ഷമായി വിമർശിച്ച ധനമന്ത്രി എൻആർസി ജനങ്ങൾക്ക് ഭീഷണിയാണെന്നും സഭയിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മധുര വിതരണം തന്റെ നയമല്ലെന്ന് ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ധനമന്ത്രി പ്രതികരിച്ചിരുന്നു.

English summary
Kerala Budget 2020-21; 1000 crores for coastal development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X