കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്; കോളേജുകളിൽ 1000 അധ്യാപക തസ്തികകൾ, 60 പുതിയ കോഴ്സുകൾ!

Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 493 കോടി പൂപ പ്രഖ്യാപിച്ചു. കോളേജുകളിൽ 1000 അധ്യാപക തസ്തികകളും പ്രഖ്യാപിച്ചു. പുതിയ 60 കോഴ്സുകള്‍ തുടങ്ങുമെന്നും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. എ പ്ലസ് നാക്ക് അക്രഡേറ്റിഷേന്‍ ലഭിച്ച കോളജുകളിലാവും പുതിയ കോഴ്സുകൾ ആരംഭിക്കുക. എന്നാൽ, സര്‍ക്കാര്‍ കോളേജുകൾക്ക് ഇളവ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അ‍ഞ്ചു വർഷം കഴിഞ്ഞ് മാത്രമാകും സ്ഥിരം തസ്തിക ഉണ്ടാവുകയെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. കോഴ്സ് അനുവദിക്കുമ്പോള്‍ കോളജിന്റെ നിലവാരവും പരാമ്പര്യവും പരിശോധിക്കണമെന്നും മന്ത്തരി വ്യക്തമാക്കി. ജോൺമത്തായി സെന്റർ പുനരുദ്ധരിക്കും. സിഎംഎസ് കോളേജിന്റെ ചരിത്ര മ്യൂസിയത്തിന് 2 കോടിയും ബജറ്റിൽ വകയിരുത്തി.

Education

Recommended Video

cmsvideo
Kerala Budget 2020 : 90 Crores For Pravasi Kshema Nidhi | FilmiBeat Malayalam

വിദ്യാഭ്യാസം പട്ടികജാതി ഉപ പദ്ധതിക്ക് 386 കോടിയും, പട്ടിക വർഗ്ഗ പദ്ധതിക്ക് 115 കോടിയും പ്രഖ്യാപിച്ചു. മോഡൽ‌ റസിഡൻ‌ഷ്യൽ സ്കൂളുകൾക്ക് കിഫ്ബി 93, പദ്ധതി വിഹിതം 23 കോടിയും തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തി. സർക്കാറിന്റെ പഠനമുറി പദ്ധതികൾ പ്രകാരം 8,465 മുറികൾ നിർമ്മിച്ചു. 4,000 പഠന മുറികൾ കൂടി ഈ വർഷം നിർമ്മിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

English summary
Kerala Budget 2020-21; 1000 teaching posts in colleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X