കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്; കൈത്തറി മേഖലയ്ക്ക് 151 കോടി, കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തി!

Google Oneindia Malayalam News

തിരുവനന്തപുരം: കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കൈത്തറി മേഖലയ്ക്ക് 151 കോടി രൂപ ചെലവഴിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കയര്‍പിരി സംഘങ്ങളിലെ തൊഴിലാളികളുടെ വാര്‍ഷിക വരുമാനം 2020-21ല്‍ 50,000 രൂപയ്ക്ക് മുകളിലാകും.

118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തിയെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്‌സിഡിയായി നല്‍കും. പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വയനാട്ടില്‍ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷിവകുപ്പിന് 13 കോടി രൂപ വകയിരുത്തും.

Handloom

Recommended Video

cmsvideo
Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

വയനാട് പദ്ധതിക്ക് കിന്‍ഫ്രയുടെ 100 ഏക്കറില്‍ ഫുഡ് പാര്‍ക്ക് ആരംഭിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. കെഎഫ്‌സിയുടെ ഓഹരി മൂലധനം ഉയര്‍ത്തുന്നതിന് 200 കോടി രൂപ വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനം നടന്നു. കെ എഫ് സി 2000 കോടി രൂപ അധികമായി കമ്പോളത്തില്‍നിന്ന് വായ്പ സമാഹരിക്കും. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കുമെന്നും തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

English summary
Kerala Budget 2020-21; 151 crore for the handloom sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X