കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്; 16 റൂട്ടുകളിൽ 76 കിലോ മീറ്റർ ജലപാത, ജലമേളകൾക്കായി 20 കോടി!

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റിൽ 16 റൂട്ടുകളിൽ 76 കിലോ മീറ്റർ ജലപാത നിർമ്മിക്കുമെന്ന് പ്രഖ്യാപനം. 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 682 കോടി ബജറ്റിൽ അനുവദിച്ചു. വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. 1000 കി.മീ. ദൈര്‍ഘ്യം വരുന്ന 74 റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനം നടക്കുമെന്നും പ്രഖ്യാപനം നടത്തി.

ടൂറിസം പ്രോത്സാഹനത്തിന് 320 കോടി ബജറ്റിൽ വിലിയിരുത്തി. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരുമെന്നും തോമസ് ഐസക്ക് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. ടൂറിസത്തിൽ കേരളത്തിനമ് വളർച്ച ഉണ്ടായെന്നും ധനമന്ത്രി പറഞ്ഞു. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും.

Boat

Recommended Video

cmsvideo
Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി ബജറ്റൽ വിലയിരുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തിയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം നടത്തിയത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബജറ്റിനു മുന്നോടിയായി തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

English summary
Kerala Budget 2020-21; 20 crores has been allotted for water fairs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X