കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്; 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂർത്തിയാക്കും, 20985 ഡിസൈന്‍ റോഡുകള്‍!

Google Oneindia Malayalam News

തിരുവനന്തപുരം: വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. 1000 കി.മീ. ദൈര്‍ഘ്യം വരുന്ന 74 റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനം നടക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

20985 ഡിസൈന്‍ റോഡുകള്‍, 41 കിലോമീറ്ററില്‍ 10 ബൈപാസുകള്‍, 22 കിലോമീറ്ററില്‍ 20 ഫ്‌ളൈ ഓവറുകള്‍, 53 കിലോമീറ്ററില്‍ 74 പാലങ്ങളില്‍, കോവളം മുതല്‍ ബേക്കല്‍ തെക്കുവടക്ക് ജലപാത, ട്രാൻസ്ഗ്രിഡ് 2 പദ്ധതി, തുടങ്ങിയവയാണ് തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങൾ. ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ യാഥാര്‍ഥ്യമാക്കും. പുതിയ സര്‍വീസ് റോഡ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും ബജറ്റിൽ പ്രഖഅയാപിച്ചു.

Road

കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി അനുവദിച്ചു. എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ക്ലസ്റ്റര്‍ ആക്കി, ഇ ടിക്കറ്റിങ് അടക്കമുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കുമെന്നും തോമസ് ഐസക്ക് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

English summary
Kerala Budget 2020-21; Construction of 5,000 km of roads will be completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X