കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്;എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ നിർമ്മിക്കും,കുടുംബശ്രീക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ!

Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ നിർമ്മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. നിര്‍ഭയ ഹോമുകള്‍ക്കുള്ള സഹായം 10 കോടി രൂപയായി ഉയര്‍ത്തുമെന്നും പ്രഖ്യാപനം നടന്നു. കുടുംബശ്രീ 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഹോട്ടലുകൾ തുടങ്ങുമെന്നും തോമസ് ഐസക്ക് പ്രഖ്യാപിച്ചg. ബജറ്റിന്റെ സ്ത്രീ കേന്ദ്രീകൃത വിഹിതം 7.3 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബശ്രീക്ക് 4 ശതമാനം പലിശയ്ക്ക് 3000 കോടിയുടെ വായ്പ. 2000 ഏക്കറിൽ ജൈവ കൃഷി. 500 ടോയ്‌ലറ്റ് കോംപ്ലക്സുകൾ. കുടുംബശ്രീ 200 കേരള ചിക്കൻ ഔട്ട്ലറ്റുകള്‍ തുടങ്ങിയവയാണ് സ്ത്രീകൾക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ. അതേസമയം വയനാട്ടില്‍ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷിവകുപ്പിന് 13 കോടി രൂപ വകയിരുത്തും.വയനാട് പദ്ധതിക്ക് കിന്‍ഫ്രയുടെ 100 ഏക്കറില്‍ ഫുഡ് പാര്‍ക്ക് ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

She loadge

Recommended Video

cmsvideo
Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

അമ്പലപ്പുഴ, ചേര്‍ത്തല - വിശപ്പുരഹിത മേഖലയായി ഈ വര്‍ഷം പ്രഖ്യാപിക്കും. കേരളത്തെ വിശപ്പുരഹിത സംസ്ഥാനമായി മാറ്റും. ഇതിനായി 20 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കേരളത്തിലെ പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കുന്നത്.

English summary
Kerala budget 2020-21; She lodges will be built in all cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X