സംസ്ഥാന ബജറ്റ്; കൊച്ചിക്ക് കൈനിറയെ, നഗര വികസനത്തിനായി 6000 കോടി, മെട്രോ വിപുലീകരിക്കും
തിരുവനന്തപുരം: കൊച്ചിയില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ നാലാമത് ബജറ്റ്. കൊച്ചി നഗരത്തിന്‍റെ വികസനത്തിനായി 6000 കോടി രൂപയുടെ പദ്ധതികള്‍ അനുവദിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ തോമസ് ഐസക് വ്യക്തമാക്കി. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃാദ നഗരഗതാഗത പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മെട്രോ വിപുലീകരണമാണ് കൊച്ചിക്കായുള്ള ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. മെട്രോ പേട്ട-തൃപ്പൂണിത്തര, സ്റ്റോഡിയം-ഇന്‍ഫോപാര്‍ക്ക് പാതകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചു. പുതിയ ലൈനുകള്‍ക്കായി 3025 കോടി രൂപയാണ് അനുവദിച്ചത്. മെട്രോ, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും. ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് കൊച്ചി മെട്രോപൊളീറ്റന്‍ അതോറിറ്റിക്ക് 2.5 കോടി രൂപയും അനുവദിച്ചു.

പൊതുവിദ്യാലയങ്ങളില്‍ അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പുതുതായി ചേര്‍ന്നതായും ബജറ്റ് അവതരണത്തില്‍ തോമസ് ഐസക് വ്യക്തമാക്കി. 2016 വരെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് നാല് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങള്‍ വിട്ടത്. ഈ സര്‍ക്കാറിന്‍റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളുടെ ഭാഗമായതെന്നും തോമസ് ഐസക് പറഞ്ഞു.












Click it and Unblock the Notifications