കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്: സെമി ഹൈസ്പീഡ് റെയിലിന്‍റെ ആകാശ സര്‍വേ കഴിഞ്ഞു, കാസര്‍കോട് എത്താന്‍ 4 മണിക്കൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ പ്രൊജക്ടിന്‍റെ ആകാശസര്‍വ്വേ പൂര്‍ത്തിയായതായി ധനമമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ ഏറ്റവും ചിലവേറിയ പ്രൊജക്ടായിരിക്കും ഇത്. ഇതൊരു റെയില്‍ പാത മാത്രമായിരിക്കില്ലെന്നും സമാമന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ഇതെന്നും തോമസ് ഐസക് വ്യക്തമാക്കി.

സംസ്ഥാന ബജറ്റ്;എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ നിർമ്മിക്കും,കുടുംബശ്രീക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ!സംസ്ഥാന ബജറ്റ്;എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ നിർമ്മിക്കും,കുടുംബശ്രീക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ!

2020 ല്‍ ആരംഭിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് കാസര്‍കോട് നിന്നും തിരുവനന്തപുരത്ത് എത്താന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ 2025 ല്‍ 67740 പ്രതിദിന യാത്രക്കാര്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. പത്ത് പ്രധാന സ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും.

 railways

രാത്രി സമയങ്ങളില്‍ ചരക്ക് നീക്കത്തിനും റോറോ സംവിധാനത്തിനും പാത മാറ്റിവെയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു. ടിക്കറ്റ് ചാര്‍ജിന്‍റെ മൂന്നിനൊന്ന് ടിക്ക് ഇതര വരുമാനമായി പ്രതീക്ഷിക്കുന്നു. നിലവില്‍ കേരളത്തിലെ ഗതാഗതസംവിധാനത്തിന്‍റെ 97 ശതമാനവും റോഡ് വഴിയാണ്. ജലപാത-റെയില്‍വെ വികസനത്തിലൂടെ ഇതിന് മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റ്: ക്യാന്‍സര്‍ രോഗികൾക്ക് ആശ്വാസ വാർത്ത, ക്യാൻസർ മരുന്നുകള്‍ക്ക് ഇനി വൻ വിലക്കുറവ്സംസ്ഥാന ബജറ്റ്: ക്യാന്‍സര്‍ രോഗികൾക്ക് ആശ്വാസ വാർത്ത, ക്യാൻസർ മരുന്നുകള്‍ക്ക് ഇനി വൻ വിലക്കുറവ്

English summary
kerala budget 2020;semi-high speed rail project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X