കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് ലക്ഷം രൂപ വീതം സംരഭകത്വ സഹായം; പട്ടിക ജാതി/വർഗ്ഗ വികസനത്തിന് ബജറ്റിലെ പ്രഖ്യാപനങ്ങൾ

ഇതിന്റെ ഭാഗമായ രണ്ട് പ്രധാന പദ്ധതികളാണ് അദ്ദേഹം ബജറ്റിൽ അവതരിപ്പിച്ചത്

Google Oneindia Malayalam News

തിരുവനന്തപുരം: പട്ടിക ജാതി/വർഗ വികസനത്തിനും ഊന്നൽ നൽകുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. സംരഭകരാകനും അവരവർ കഴിവ് തെളിയിച്ച മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്ന പദ്ധതികളാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പട്ടിക ജാതി/വാർഗ്ഗ വിഭഗങ്ങൾക്കായി ഉൾകൊള്ളിച്ചിരിക്കുന്നത്.

Kerala Budget 2021

ഈ വിഭാഗത്തിലെ ഒന്നാം തലമുറ വികസന പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടട്ടില്ല. എന്നാൽ ഒന്നാം തലമുറ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം തന്നെ രണ്ടാം തലമുറ വികസന പ്രശ്നങ്ങളും പ്രാധാന്യത്തോടെ ഏറ്റെടുക്കണമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായ രണ്ട് പ്രധാന പദ്ധതികളാണ് അദ്ദേഹം ബജറ്റിൽ അവതരിപ്പിച്ചത്.

സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഈ വർഷം 10 ലക്ഷം രൂപ വീതം സംരഭകത്വ സഹായം നൽകുന്നതാണ് ആദ്യത്തേത്. തിരഞ്ഞെടുക്കപ്പെടുന്ന സംരഭകർക്ക് സമഗ്രമായ പ്രാരംഭ പിന്തുണയും ഉറപ്പാക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പയും നൽകും. ഇതിനായ പത്ത് കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

പ്രതിഭ പിന്തുണ പരിപാടിയാണ് രണ്ടാമത്തേത്. ഇതുവഴി ജില്ലാ പഞ്ചായത്ത് തലത്തിൽ തുടങ്ങിവെച്ച ഈ പരിപാടി പട്ടിക ജാതി/വാർഗ്ഗ വികസന വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വിപുലമാക്കാനാണ് ആലോചിക്കുന്നത്. കലാ, സാംസ്കരിക രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് അവരുടെ മേഖലകളിൽ പ്രവർത്തിച്ച് മുന്നേറാൻ ഒരാൾക്ക് ഒരു ലക്ഷം വീതം 1500 പേർക്ക് ലഭിക്കും.

ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ

Recommended Video

cmsvideo
Huna Onao; This Chinese 'muscle girl' has taken internet by storm

English summary
Kerala Budget 2021 10 cr for startups from SC/ST group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X