കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം; ബജറ്റില്‍ 50 ശതമാനം നികുതിയിളവ്, വമ്പന്‍ പ്രഖ്യാപനം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നികുതി ഇളവ് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രംസഗത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ് ഉറപ്പാക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. വാഹനങ്ങളുടെ ആദ്യ അഞ്ച് വര്‍ഷത്തെ നികുതിയിലാണ് ഇളവ് അനുവദിക്കുക.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

മലിനീകരണം കുറയ്ക്കാന്‍

മലിനീകരണം കുറയ്ക്കാന്‍

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളെ കുറയ്ക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവും വിലയില്‍ സബ്‌സിഡിയും അനുവദിച്ചിരുന്നു.

 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍

10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍

രാജ്യത്ത് 2025 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയാണെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇത്തരം വാഹനങ്ങള്‍ക്ക് സബ്‌സിഡിയും പ്രഖ്യാപിച്ചിരുന്നു. വില അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 1.5 ലക്ഷം രൂപവരെ സബ്‌സിഡി് ദില്ലി സര്‍ക്കാരും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ചാര്‍ജിംഗ് സ്റ്റേഷന്‍

ചാര്‍ജിംഗ് സ്റ്റേഷന്‍

വൈദ്യുത വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ നികുതിയിളവ് നല്‍കണമെന്ന നിര്‍ദ്ദേശം നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. നികുതി ഇളവ് കൂടാതെ അടിസ്ഥാന സൗകര്യമായ ചാര്‍ജിംഗ് സ്റ്റേഷനുകളും സംസ്ഥാന വ്യാപകമായി സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്.

കെഎസ്ഇബി

കെഎസ്ഇബി

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് ഉള്‍പ്പടെയുള്ള വകുപ്പുകളിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചിരുന്നു. ഈ വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിനായി കെഎസ്ഇബിയുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ആകെ സ്ഥാപിക്കുമെന്ന് വകുപ്പുകള്‍ ഉറപ്പ് നല്‍കിയിരുന്നു.

കേരള ബജറ്റ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐസക്കിന്റെ കൈയ്യടി, യുവസംരംഭകരെ കൈയ്യിലെടുക്കാന്‍ ആറിന പരിപാടികള്‍കേരള ബജറ്റ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐസക്കിന്റെ കൈയ്യടി, യുവസംരംഭകരെ കൈയ്യിലെടുക്കാന്‍ ആറിന പരിപാടികള്‍

 പെന്‍ഷന്‍ 1600 രൂപ, എല്ലാ വീട്ടിലും ലാപ്ടോപ്പ്, പ്രവാസി-കര്‍ഷക ക്ഷേമം; പ്രധാന 6 പ്രഖ്യാപനങ്ങള്‍ പെന്‍ഷന്‍ 1600 രൂപ, എല്ലാ വീട്ടിലും ലാപ്ടോപ്പ്, പ്രവാസി-കര്‍ഷക ക്ഷേമം; പ്രധാന 6 പ്രഖ്യാപനങ്ങള്‍

സംസ്ഥാന ബജറ്റ് 2021; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവ ബത്തയും ക്ഷേമ നിധിയുംസംസ്ഥാന ബജറ്റ് 2021; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവ ബത്തയും ക്ഷേമ നിധിയും

സംസ്ഥാന ബജറ്റ് 2021: കേരളത്തിൽ 5 വർഷം കൊണ്ട് സമ്പൂർണ ദാരിദ്ര്യ നിര്‍മ്മാർജനം, 6000 കോടി രൂപ നല്‍കുംസംസ്ഥാന ബജറ്റ് 2021: കേരളത്തിൽ 5 വർഷം കൊണ്ട് സമ്പൂർണ ദാരിദ്ര്യ നിര്‍മ്മാർജനം, 6000 കോടി രൂപ നല്‍കും

സംസ്ഥാന ബജറ്റ് 2021: സുഗതകുമാരിയുടെ സ്മാരകത്തിന് 2 കോടി, വീരേന്ദ്രകുമാറിന് 5 കോടിസംസ്ഥാന ബജറ്റ് 2021: സുഗതകുമാരിയുടെ സ്മാരകത്തിന് 2 കോടി, വീരേന്ദ്രകുമാറിന് 5 കോടി

Recommended Video

cmsvideo
Kerala budget 2021: Top 6 Announcements

English summary
Kerala Budget 2021: 50% tax exemption will be guaranteed for electric vehicles in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X