കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: ടൂറിസം മേഖലയില്‍ സമഗ്രവികസനം ലക്ഷ്യം, 2 പുതിയ ടൂറിസം സര്‍ക്ക്യൂട്ടുകള്‍ പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ടൂറിസം മേഖലയുടെ സമഗ്രവികസനവും പുനഃരൂജ്ജീവനവും ലക്ഷ്യമിട്ട് ബജറ്റില്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍. വിനോദ സഞ്ചാരമേഖലയുടെ മാര്‍ക്കറ്റിങ്ങിന് 50 കോടി രൂപ അധികമായി പ്രഖ്യാപിച്ചു. ടൂറിസം മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കെ എഫ് സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ടൂറിസം പുനരുജ്ജീവന പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി രൂപയും അനുവദിച്ചു. മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട് പ്രഖ്യാപിച്ചു. തൃത്താല, പൊന്നാനി, ഭാരതപ്പുഴ തീരങ്ങള്‍, എഴുത്തച്ഛന്‍ സ്മാരകം, ബേപ്പൂര്‍ എന്നിവയാണ് സര്‍ക്യൂട്ടിന്‍റെ ഭാഗമാവുന്നത്.

കൊല്ലത്ത് ബയോ ഡൈവേഴ്സിറ്റി പാക്കേജ് കൊല്ലത്ത് സ്ഥാപിക്കും. ഇതിന് രണ്ടിനുമായി 50 കോടി രൂപ ബയറ്റില്‍ വകയിരുത്തി. ടൂറിസം മേഖലയിൽ തകർച്ച പ്രതിഫലിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി. ദീർഘകാല പദ്ധതികൾക്ക് ഊന്നൽ നൽകുമെന്ന് ബജറ്റിൽ കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. അതേസമയം, പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജിന് ബജറ്റില്‍ പ്രഖ്യാപനുണ്ട്. ഇതിനായി 50 കോടി പ്രാഥമിക ഘട്ടമായി നല്‍കും.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

bala

Recommended Video

cmsvideo
കേരള: ടൂറിസം മേഖലയ്ക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് ബജറ്റ്

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലൂന്നിയായിരുന്നു രണ്ടാം പിണറായി സര്‍ക്കാറിലെ ആദ്യ ബജറ്റ്. 20000 കോടിയുടെ രണ്ടാം കോവിഡ് പാക്കേും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്. ഇതില്‍ 2800 കോടി കോവിഡ് പ്രതിരോധത്തിന് വേണ്ടിയായിരിക്കും ഉപയോഗിക്കുക. 8300 കോടി രൂപ പലിശ സബ്സിഡിക്കായിരിക്കും. 8000 കോടി വിവിധ ആനുകൂല്യങ്ങളായി ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് എത്തുമെന്നും കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സൗജന്യ വാക്സിന്‍ നല്‍കുന്നതിനായി 1000 കോടി രൂപയും അനുവദിച്ചു.

English summary
Kerala Budget 2021: Aiming for comprehensive development in the tourism sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X