• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE

ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക; നയം വ്യക്തമാക്കി ധനമന്ത്രി

തിരുവനന്തപുരം: ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തിന് വലിയ പ്രതീക്ഷകളുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് സാമ്പത്തിക ഉത്തേജനം നല്‍കുക എന്നുളള വലിയ വെല്ലുവിളി ധനമന്ത്രി സ്ഥാനത്ത് പുതുമുഖമായ കെഎൻ ബാലഗോപാലിന് മുന്നിലുണ്ട്.

കൊവിഡ് പ്രതിസന്ധി കാരണം പ്രത്യേകിച്ച് വരുമാനം സര്‍ക്കാരിനില്ലാത്തത് കാരണം കൂടുതല്‍ കടമെടുപ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊവിഡ് പ്രതിരോധത്തിലാവും കെഎൻ ബാലഗോപാലിന്റെ ബജറ്റ് ഊന്നല്‍ നല്‍കുക. ഒപ്പം സംസ്ഥാനത്തിന് വരുമാന വര്‍ധനവിന് എന്തൊക്കെ മാര്‍ഗങ്ങള്‍ ധനമന്ത്രി കാണുന്നു എന്നതും പ്രധാനമാണ്. കേരള ബജറ്റുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍ അറിയാം.

Newest First Oldest First
11:38 AM, 4 Jun
വാക്സീന്‍ ഉല്‍പ്പാദനവും ഗവേഷണവുമെല്ലാം നല്ലത്..പ്രഖ്യാപിച്ച സൗജന്യ വാക്സീന്‍ ആദ്യം വരട്ടെയെന്ന് ജ്യോതികുമാർ ചാമക്കലാ-
11:36 AM, 4 Jun
ബജറ്റിന്‍റെ ആദ്യ ഭാഗം ശരിയായ രാഷ്ട്രീയ പ്രസംഗമാണ്. സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അവ്യക്തത വളരെ വ്യക്തമാണ്. അധിക ചെലവ് 1715 കോടിയെന്നാണ് പറഞ്ഞിരിക്കുന്നത്. 20,000 കോടിയുടെ ഉത്തജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചെലവല്ലേയെന്ന് പ്രതിപക്ഷ നേതാവ്.
11:14 AM, 4 Jun
രണ്ടാം കൊവിഡ് പാക്കേജ് പൊള്ളത്തരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 20,000 കോടിയുടെ കൊവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിലില്ലെന്ന് സതീശൻ. രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ച ബജറ്റെന്നും വിമർശനം
11:06 AM, 4 Jun
മത്സ്യ സംസ്കരണത്തിന് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള സാധ്യത കണക്കിലെടുത്ത് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു
10:47 AM, 4 Jun
കടകംപള്ളി സുരേന്ദ്രൻ - ഫെയ്സ്ബുക്ക് പോസ്റ്റ്
10:31 AM, 4 Jun
സ്മാരകം
10:30 AM, 4 Jun
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ഒന്നും മാറ്റമില്ല. കൂടുതൽ പ്രഖ്യാപനങ്ങളാണ് ഈ ബജറ്റിലുള്ളതെന്ന് ധനമന്ത്രി.
10:06 AM, 4 Jun
കുട്ടികൾക്ക്...
10:06 AM, 4 Jun
ഒരു മണിക്കൂർ നീണ്ടുനിന്ന ബജറ്റ് പ്രസംഗം പൂർത്തിയാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ.
10:04 AM, 4 Jun
കെ.ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ള സ്മാരകം നിര്‍മിക്കാന്‍ രണ്ട് കോടി വീതം
10:03 AM, 4 Jun
ദാരിദ്ര നിർമാർജനം ലക്ഷ്യം
10:02 AM, 4 Jun
പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ മുന്നിൽ നിന്ന് നയിക്കുക എന്നതാണ് ഇടത് സർക്കാരിന്റെ നയമെന്ന് ധനമന്ത്രി
10:01 AM, 4 Jun
കുട്ടികളുടെ മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി വിവിധ കര്‍മ പരിപാടികള്‍. വിദ്യാഭ്യാസ, ആരോഗ്യ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സമിതി രൂപികരിക്കും. കൗണ്‍സിലിങ് നല്‍കുന്നതിനായി ടെലി ഓണ്‍ലൈന്‍ സ്ഥിര സംവിധാനം. കൈറ്റ് വിക്ടേഴ്സ് ചാനലിന് പുറമെ ഓണ്‍ലൈനായും ക്ലാസുകള്‍. പൊതു ഓണ്‍ലൈന്‍ അദ്ധ്യേന സംവിധാനത്തിന് 10 കോടി രൂപ.
10:00 AM, 4 Jun
പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ, 1000 കോടി നല്‍കും
9:59 AM, 4 Jun
2021-2022 ബജറ്റിൽ പുതിയ നികതി നിർദേശമില്ലെന്ന് ധനമന്ത്രി. കോവിജ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്.
9:57 AM, 4 Jun
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കായി ബജറ്റിൽ 5 കോടി രൂപ വകയിരുത്തി
9:55 AM, 4 Jun
സംരഭകർക്ക് 500 കോടിയുടെ വായ്പ. പട്ടിക ജാതി/വർഗ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് പത്ത് ലക്ഷം വീതവും സംരഭക വായ്പ അനുവദിക്കും.
9:52 AM, 4 Jun
ധനമന്ത്രിയുടെ ബജറ്റ് അവതരണം തത്സമയം
9:51 AM, 4 Jun
കോവിഡാനന്തര കാലത്തേക്ക് ടൂറിസം മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യം. ടൂറിസം മേഖലയ്ക്ക് കെഎഫ്സി 400 കോടി ലഭ്യമാക്കും. മാർക്കറ്റിങ്ങിന് നിലവിലുള്ള 100 കോടിക്ക് പുറമെ 50 കോടികൂടെ അധികമായി അനുവദിച്ചു.
9:48 AM, 4 Jun
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കരണത്തിന് കമ്മിഷൻ. മൂന്ന് മാസത്തിനകം കമ്മിഷൻ റിപ്പോർട്ട് നൽകണം. ശ്രീനാരായണ ഗുരും ഓപ്പൺ സർവകലാശലയ്ക്ക് പത്ത് കോടി.
9:47 AM, 4 Jun
വിദ്യാർഥികൾക്ക് രണ്ട് ലക്ഷം ലാപ്ടോപ്പ്. അധ്യാപകർ തന്നെ ഓൺലൈൻ ക്ലാസെടുക്കും. കുട്ടികൾക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ സംവിധാനവും ഒരുക്കും.
9:45 AM, 4 Jun
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെയും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും.
9:44 AM, 4 Jun
ക്ഷിര മേഖലയ്ക്കായി പ്രത്യേക പദ്ധതി രൂപികരിച്ച് സര്‍ക്കാര്‍. ക്ഷീരമേഖലയെ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി. പാല്‍ ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. പാല്‍ മൂല്യവര്‍ദ്ധിത ഉത്പന്നത്തിനായി ഫാക്ടറി.
9:43 AM, 4 Jun
കാർഷിക, തീരദേശ മേഖലകൾക്ക്
9:41 AM, 4 Jun
ആഴക്കടൽ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ ശ്രമം. കോരള സർക്കാർ ഇതിനെതിരാണെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ.
9:40 AM, 4 Jun
അതിദാരിദ്ര ലഘൂകരണ പദ്ധതിക്ക് ആദ്യഘട്ടത്തിൽ 10 കോടി രൂപ. കുടുംബശ്രീയിലെ ജീവനോപാധി നഷ്ടമായവർക്ക് 100 കോടി. കുടുംബശ്രീ കാർഷിക മൂല്യവർധിത യൂണിറ്റുകൾക്ക് പത്ത് കോടിയും അനുവദിച്ചു.
9:36 AM, 4 Jun
സംസ്ഥാനത്ത് സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം
9:34 AM, 4 Jun
റബ്ബർ സബ്ഡിസി കുടിശിക കൊടുത്ത് തീർക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.
9:33 AM, 4 Jun
മനമോഹൻ സിങ് സർക്കാർ ഒപ്പുവെച്ച ആസിയാൻ കരാർ കർഷകരെ തകർത്തെന്ന് ധനമന്ത്രി ബജറ്റിൽ
9:31 AM, 4 Jun
സുപ്രധാന പ്രഖ്യാപനങ്ങൾ
READ MORE

English summary
kerala budget 2021 Live Updates in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X