സംസ്ഥാന ബജറ്റ് 2021: ജനപ്രിയ പ്രഖ്യാപനവുമായി തോമസ് ഐസക്; ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനം ജനകീയ പ്രഖ്യാപനവുമായി ആരംഭിച്ച് ധനമന്ത്രി തോമസ് ഐസക്. എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വീതം വര്‍ധിപ്പിച്ചു. ആനുകൂല്യം ഏപ്രില്‍ മുതല്‍ ലഭ്യമായി തുടങ്ങു. ഇതോടെ അര്‍ഹരായവര്‍ക്ക് മാസം 1600 രൂപ ക്ഷേമപെന്‍ഷന്‍ ലഭിക്കും. 1400 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍ കഴിഞ്ഞ മാസം 1500 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുമ്പോള്‍ 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷനാണ് അഞ്ച് വര്‍ഷം കൊണ്ട് ആയിരം രൂപയോളം വര്‍ധിപ്പിച്ച് 1600 രൂപയാക്കിയത്.
ആരോഗ്യ മേഖലയില്‍ 4000 തസ്തികളും എട്ട് ലക്ഷം തൊഴില്‍ അവസരങ്ങും സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവദിക്കും. 15000 കോടിയുടെ കിഫ്‌ബി പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ഐസക് വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയെ മികച്ച രീതിയില്‍ നേരിട്ടുവെന്നും അദ്ദഹം പറഞ്ഞു.

പ്രതിസന്ധി അവസരങ്ങളുടെ മാതാവായിരുന്നു. കൊവിഡ് വ്യാപനത്തെ തടയാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ആദ്യഘട്ടത്തില്‍ വ്യാപനം തടയാന്‍ കഴിഞ്ഞു. ഇപ്പോള്‍ വ്യാപനം ഉയരുന്നു. പക്ഷെ മരണനിരക്ക് കുറയ്ക്കാനായി. കൊവിഡ് പോരാളികളേയും അഭിന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications