• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോര്‍പ്പറേറ്റുകളെ പിണക്കാന്‍ പിണറായി തയ്യാറല്ല; പെരുംനുണയുടെ ബാധ്യതയുള്ള ബജറ്റാണെന്ന് എംടി രമേശ്

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. ചെലവ് ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനും പണത്തിന്റെ ഒഴുക്ക് ഉറപ്പാക്കാനും കാര്യമായ പദ്ധതികളില്ലാത്ത ഈ ബജറ്റ് ഏറെ നിരാശാജനകമാണെന്ന് എംടി രമേശ് പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ ദാരിദ്ര്യ ലഘൂകരണ പദ്ധതികളിലൊന്ന് പോലും പുതുക്കിയ ബജറ്റില്‍ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റ് അവതരണത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് എംടി രമേശിന്റെ വിമര്‍ശനം.

ആ പെരുംനുണയുടെ ബാധ്യതയുള്ള ബജറ്റ്

കഴിഞ്ഞ സര്‍ക്കാരിന്റെ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാണെന്നായിരുന്നു.പുതിയ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തോമസ് ഐസകിന്റെ അവകാശവാദം പൂര്‍ണമായും തള്ളിക്കളയുകയാണ്. ആശങ്കാജനകമായ സാമ്പത്തിക സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

എങ്കില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഒടുവില്‍ അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് തോമസ് ഐസക് നുണപറഞ്ഞത് എന്തിനായിരുന്നു.? അദ്ദേഹം പറഞ്ഞ പെരുംനുണയുടെ ബാധ്യത തുടര്‍ഭരണം വന്നപ്പോള്‍ എല്‍ഡിഎഫിന് തന്നെ വന്നുചേര്‍ന്നിരിക്കുന്നു. ഇനി ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുക്കുകയല്ലാതെ മറ്റൊരു വഴിയും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നില്ല.

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര; ആ ബാഗുകളില്‍ എന്ത്? വിവാദം കനക്കുന്നു... പരിശോധിച്ചില്ല?സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര; ആ ബാഗുകളില്‍ എന്ത്? വിവാദം കനക്കുന്നു... പരിശോധിച്ചില്ല?

സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ ദാരിദ്ര്യ ലഘൂകരണ പദ്ധതികളിലൊന്ന് പോലും പുതുക്കിയ ബജറ്റില്‍ ഇല്ല.സംസ്ഥാന ത്തിന്റെ നികുതി വരുമാനം മെച്ചപ്പെടുത്താന്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളും പ്രഖ്യാപിച്ചില്ല, കോടിക്കണക്കിന് നികുതി കുടിശ്ശിക പിരിച്ചെടുത്താല്‍ സംസ്ഥാന ഖജനാവിന് ഇപ്പോള്‍ മുതല്‍ക്കൂട്ടായേനെ. മുഖ്യമന്ത്രിയുടെ മുതലാളി സുഹൃത്തുക്കള്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് തോന്നുന്നു.

പിസി ജോര്‍ജ് മുതല്‍ ബാബുരാജും അനുക്കുട്ടിയും വരെ; അടുത്ത ബിഗ് ബോസില്‍ ആരൊക്കെ, പ്രേക്ഷകര്‍ പറയുന്നുപിസി ജോര്‍ജ് മുതല്‍ ബാബുരാജും അനുക്കുട്ടിയും വരെ; അടുത്ത ബിഗ് ബോസില്‍ ആരൊക്കെ, പ്രേക്ഷകര്‍ പറയുന്നു

കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടില്‍ ഖജനാവില്‍ പട്ടി പെറ്റ് കിടന്നാലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാകില്ല.കാരണം തന്റെ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന കോര്‍പ്പറേറ്റുകളെ പിണക്കാന്‍ പിണറായി വിജയന്‍ തയ്യാറല്ല, ചെലവ് ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനും പണത്തിന്റെ ഒഴുക്ക് ഉറപ്പാക്കാനും കാര്യമായ പദ്ധതികളില്ലാത്ത ഈ ബജറ്റ് ഏറെ നിരാശാജനകമാണ്.

ബജറ്റ്: എന്തുകൊണ്ട് ഈ പ്രഖ്യാപനങ്ങള്‍ കേരളത്തിന് നിര്‍ണായകം? കൊവിഡ് ബജറ്റിന്റെ പ്രത്യേകതകള്‍ബജറ്റ്: എന്തുകൊണ്ട് ഈ പ്രഖ്യാപനങ്ങള്‍ കേരളത്തിന് നിര്‍ണായകം? കൊവിഡ് ബജറ്റിന്റെ പ്രത്യേകതകള്‍

ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ

cmsvideo
  Huna Onao; This Chinese 'muscle girl' has taken internet by storm

  English summary
  Kerala Budget 2021: BJP leader MT Ramesh criticizes the first budget of the second Pinarayi govt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X