കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്‌ 2021: കിഫ്‌ബിയെ തകര്‍ക്കാന്‍ സംഘടിത ശ്രമം; കേന്ദ്രത്തെ വിമര്‍ശിച്ച്‌ ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബജറ്റ്‌ അവതരണത്തിനിടെ കംപ്‌ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ്‌ ഐസക്‌. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ വിപുലപ്പെടുത്തിയ കിഫ്‌ബിയെ തകര്‍ക്കാനാണ്‌ കണ്‍ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ശ്രമിക്കുന്നതെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ തോമസ്‌ ഐസക്‌ . കിഫ്‌ബിക്കെതിരായ സംഘടിത നീക്കങ്ങള്‍ ചില കേന്ദ്രങ്ങള്‍ അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അത്തരം ഒരു നീക്കവും നടപ്പാവാന്‍ പോകുന്നില്ലെന്ന്‌ പ്രഖ്യാപിച്ച ഐസക്‌ 15000 കോടി രൂപയുടെ കിഫ്‌ബി പദ്ധതികള്‍ നടപ്പ്‌ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി.

കിഫ്‌ബി വഴി സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ രണ്ടായിരം കോടി രൂപ നീക്കി വെക്കും. ഇവയിലെല്ലാം പുതിയ കോഴ്‌സുകള്‍ അനുവദിക്കും. പുതിയ ഓട്ടോണമസ്‌ കേന്ദ്രങ്ങല്‍ സര്‍വകലാശാലകളുടെ കീഴില്‍ തുടങ്ങും.

kiifbi

കിഫ്‌ബിക്കെതിരായ സംഘടിത നീക്കങ്ങളുടെ ഭാഗമാണ്‌ 2019-2020ലെഫിനാന്‍സ്‌ അക്കൗണ്ട്‌സ്‌ റിപ്പോര്‍ട്ടെന്ന്‌ ഐസക്‌ ബജറ്റ്‌ പ്രസംഗത്തിലും ആവര്‍ത്തിക്കുന്നു. 1999 മുതല്‍ നിലവിലുണ്ടായിരുന്നതും സഭ രണ്ട്‌ തവണ ചര്‍ച്ച ചെയ്‌ത്‌ പാസാക്കിയതുമായ നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന്‌ വിളേഷിപ്പിച്ചെതെങ്ങെയാണ്‌? ഇത്തരം പാരമര്‍ശങ്ങള്‍ കരട്‌ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്‌ വിശദികരണത്തിന്‌ അവസരം നിഷേധിക്കുകയും ചെയ്‌തു. ഇത്‌ രാജ്യത്തെ ഓഡിറ്റ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച കാലം മുതലുണ്ടായിരുന്ന ട്രഷറി സേവിംഗ്‌സ്‌ ബാങ്കിനെതിരെയും ഇതേ കോണുകളില്‍ നിന്ന്‌ നീക്കങ്ങള്‍ നടക്കുന്നുണ്ട്‌. ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി നിന്ന്‌ പ്രതിരോധിക്കണമെന്നും ധനമന്ത്രി പറയുന്നു.

സംസ്ഥാനങ്ങളുടെ വാ്‌യ്‌പകള്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശ്രദ്ധിക്കുമോ എന്ന ആശങ്കയും പ്രബലമാണെന്നും ഐസക്‌ പറയുന്നു. കൂടുതല്‍ കര്‍ക്കശമായ ധന ഉത്തരവാദിത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. ഇതെല്ലാം നമ്മുടെ ധന സ്ഥിതിക്ക്‌ മേല്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ തൂങ്ങി നിക്കുകയാണ്‌. പ്രതിസന്ധികാലത്ത്‌ ഇത്തരത്തില്‍ കര്‍ക്കശമായ നിയമങ്ങള്‍ നടപ്പാക്കുന്നത്‌ സംസ്ഥാനങ്ങള്‍ക്ക്‌ പ്രതിസന്ധിയാവുകയാണെനന്നും ഐസക്‌ വ്യക്തമാക്കി.

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
kerala budget 2021; central try to destroy kiifb says finance minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X