കേരള ബജറ്റ് 2021; തീരദേശ മേഖലയ്ക്ക് സമഗ്ര പാക്കേജ്.. അടിസ്ഥാന വികസനത്തിനും തീരസംരക്ഷണത്തിനും 1500 കോടി
തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ തീരമേഖലയ്ക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. തീരദേശത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും തീരസംരക്ഷണത്തിനുമായി 1500 കോടിയാണ് പ്രഖ്യാപിച്ചത്. 5300 കോടിയാണ് സമഗ്ര വികസനത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് 1500 കോടി കിഫ്ബി വഴി നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ദീർഘകാലാടിസ്ഥാനത്തിൽ തീരസംരക്ഷണത്തിനുള്ള നടപടി സർക്കാർ സ്വീകരിക്കും. ദുർബമലായ പ്രദേശങ്ങൾ സംരക്ഷിക്കും. ഇതിനായി ഇരട്ടലെയർ കണ്ടൽ അടക്കമുള്ള രീതികൾ പരിശോധിക്കും.അടുത്ത കാലവർഷത്തിന് മുൻപ് തന്നെ പദ്ധതിയുടെ ഗുണഫലം ലഭിക്കും. നാല് വർഷം കൊണ്ട് പദ്ധതികൾ പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

കടല്‍ഭിത്തി നിര്‍മാണത്തിന് കിഫ്ബി 2300 കോടി നല്‍കും.മത്സ്യ സംസ്കരണത്തിനും 5 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ജലാശയങ്ങൾ ശുദ്ധീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ജലാശയങ്ങളുടെ ജലവാഹനശേഷി വർധിപ്പിക്കുന്നത് 50 കോടി പാക്കജ് പ്രഖ്യാപിച്ചു. കാർഷിക മേഖലയ്ക്കും നിരവധി പ്രഖ്യാപനങ്ങൾ ധനമന്ത്രി ബജറ്റിൽ നടത്തിയിട്ടുണ്ട്. 2000 കോടി രൂപയുടെ വായ്പ്പാ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 4 ശതമാനം പലിശ നിരക്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് നൽകുക. വാണിജ്യ അടിസ്ഥാനത്തിലും വായ്പ നൽകും.
കാർഷകർക്ക് കോൾഡ് സ്റ്റോറേജ് അടക്കുമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനായി 10 കോടി രൂപയും അനുവദിച്ചിടട്ുണ്ട്. കാർഷിക ഉത്പന്ന വിതരണത്തിനും ശൃംഖല ഉണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.












Click it and Unblock the Notifications