കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്‌ 2021; ബാരിയര്‍ ഫ്രീ പദ്ധതിക്കായി 9 കോടി ;ഭിന്നശേഷിക്കാര്‍ക്ക്‌ കൂടുതല്‍ പദ്ധതികള്‍

Google Oneindia Malayalam News

തിരുവനന്തപുരം; ഭിന്നശേഷിക്കാര്‍ക്കുള്ള ധനസഹായത്തിനായി നിലവിലുള്ള പദ്ധതികളില്‍ നിന്ന്‌ തന്നെ പണം കണ്ടെത്താന്‍ കഴിയുമെന്ന്‌ ധനമന്ത്രി . ഭിന്നശേഷിക്കരുടെ ചികിത്സക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മനസികാരോഗ്യ പരിപാടികള്‍ക്കായി 64 കോടി രൂപയും വകയിരുത്തുമെന്ന്‌ മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങള്‍ക്ക്‌ പിന്തുണ നല്‍കാനുതകുന്ന നയപരിപാടികള്‍ കേരളത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌.

250 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്‌സ്‌ സ്‌കൂളുകള്‍ ആരംഭിക്കും. നിലവില്‍ 342 സ്ഥലത്താണ്‌ ബഡ്‌സ്‌ സ്‌കൂള്‍ ഉള്ളത്‌. മൈല്‍ഡ്‌-മോഡറേറ്റ്‌ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കൂടുതല്‍ കൗണ്‍സിലര്‍മാരെ നിയമിക്കും. കൂടുതല്‍ അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കും. സന്നധ സംഘടനകളും മറ്റും നടത്തുന്ന 290 സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ധനസഹായം 60 കോടിയായി ഉയര്‍ത്തി. ഈ വിഭാഗത്തില്‍ കൂടുതല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടുത്തും. 18 വയസ്‌ കഴിഞ്ഞവരുടെ സംരക്ഷണത്തിനായി 10 കോടി രൂപ്‌ പ്രത്യേകം വകയിരുത്തും. തിരുവനന്തപുരത്തെ ഡിഫറന്റ്‌ ആര്‍ട്‌സ്‌ സെന്ററിന്‌ 1 കോടി രൂപ വകയിരുത്തും.

thomas isaac

രാജ്യത്തെ ആദ്യത്തെ ബാരിയര്‍ ഫ്രീ സെന്റര്‍ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തുന്നതിനുള്ള പദ്ധതി തയാറാക്കും. സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങളും ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്തും. ബാരിയര്‍ ഫ്രീ പദ്ധതിക്കായി 9 കോടി രൂപ വകയിരുത്തും. സാമൂഹ്യ നീതി, ആരോഗ്യം, വിദ്യഭ്യാസം, തദ്ദേശ ഭരണം എന്നീ വകുപ്പുകളിലായി 321 കോടി രൂപയാണ്‌ ബജറ്റില്‍ നീക്കി വെക്കുന്നത്‌.

ജീവിത ശൈലി രോഗങ്ങള്‍ക്ക്‌ സ്ഥിരമായി മരുന്നുകഴിക്കുന്ന വയോജനങ്ങള്‍ക്ക്‌ മരുന്ന്‌ വീടുകളിലെത്തിച്ച്‌ നല്‍കുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസ്‌ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ അറ്റ്‌ െേഹാ പദ്ധതി നടപ്പാക്കും. കമ്പോള വിലയോക്കാള്‍ താണനിരക്കില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന്‌ വയോജനങ്ങള്‍ക്ക്‌ 1 ശതമാനം അധിക ഇളവോടെ മരുന്ന്‌ വീടുകളിലെത്തിച്ച്‌ നല്‍കും.
കൊവിഡ്‌ പിന്‍വാങ്ങുന്നതോടെ എല്ലാ വാര്‍ഡികളിലും വയോക്ലബ്ബുകള്‍ ആരംഭിക്കും.2020ല്‍ 5000 വയോക്ലബ്ബുകള്‍ തുടങ്ങും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന്‌ 290 കോചി രൂപ വയോജനങ്ങള്‍ക്കായി മാറ്റി വെക്കും, വയോമിത്രം,സായംപ്രഭ സകീമുകള്‍ക്ക്‌ 30 കോടി രൂപ അനുവദിക്കും.

Recommended Video

cmsvideo
Kerala budget 2021: Top 6 Announcements

English summary
kerala budget 2021; differently abled people have more schemes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X