കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021; കേരള ബജറ്റില്‍ ഉറ്റുനോക്കി പ്രവാസികള്‍, പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുമോ?

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലേക്ക് പ്രതീക്ഷയോടെ ഉറ്റു നോക്കി പ്രവാസി സമൂഹം. ഗള്‍ഫ് ഉള്‍പ്പടേയുള്ള വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയവരുടെ പുനരധിവാസത്തിനായി ബജറ്റില്‍ സമഗ്രമായി പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ എണ്ണം മൂന്നര ലക്ഷത്തിന് അടുത്താണ്. ഇതില്‍ ചിലര്‍ ഗള്‍ഫിലേക്ക് തിരികെ മടങ്ങിയെങ്കിലും വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും നാട്ടില്‍ തന്നെ കഴിയുകയാണ്.

നാട്ടില്‍ കഴിയുന്നവരുടെ മുന്നോട്ടുള്ള ജീവിതം വലിയ പ്രയാസത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് നാട്ടില്‍ തന്നെ തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. സര്‍ക്കാരിന് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റുകളില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ തയ്യാറക്കണമെന്നാണ് പ്രവാസി സംഘടനകളുടെ പ്രധാന ആവശ്യം. സ്വയം തൊഴില്‍ പദ്ധതി തുടങ്ങാന്‍ പലിശ രഹിത വായ്പാ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള‌ പ്രഖ്യാപിക്കാനങ്ങളും പ്രതീക്ഷയിലുണ്ട്.

 flight

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

ഗള്‍ഫ് പ്രവാസികളുടെ അതിജീവനത്തില്‍ പുനഃരധിവാസ പാക്കേജ് കൂടിയെ തീരുവെന്നാണ് പ്രവാസികള്‍ വ്യക്തമാക്കുന്നു. കേരളത്തിലേക്ക് മടങ്ങിയ വിവിധ മേഖലകളില്‍ വിദഗ്ധരായ തൊഴിലാളികളുടെ കഴിവിനെ ഡ്രീം കേരളയിലൂടെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന സര്‍ക്കാറിന്‍റെ പ്രഖ്യാപനത്തിന് ബജറ്റില്‍ ക്രിയാത്മകമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവാസികള്‍ കരുതുന്നത്.

English summary
Kerala Budget 2021; Expatriate community with hope in the state budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X