ചുരുങ്ങിയ പലിശയില്‍ വായ്പ; കുടുംബശ്രീക്ക് 1000 കോടി, ജനങ്ങളുടെ കൈയ്യില്‍ പണമെത്തിക്കുക ലക്ഷ്യം
തിരുവനന്തപുരം: കൊവിഡ് കാരണം ജനങ്ങള്‍ വളരെ പ്രതിസന്ധിയിലാണ്. ഭക്ഷ്യവസ്തുക്കള്‍ സര്‍ക്കാര്‍ റേഷന്‍ വഴി വിതരണം ചെയ്യുന്നുണ്ടെങ്കിലും സാമ്പത്തിക രംഗം ഉണരണം എന്നില്ല. ഇടപാടുകള്‍ നടക്കുകയും വിപണി സജീവമാകുകയും ചെയ്താല്‍ മാത്രമേ സാമ്പത്തിക മേഖല ശക്തിപ്പെടൂ. അതിന് ജനങ്ങളുടെ കൈവശം പണമെത്തണം. ഇതിന് സഹായകമാകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്റെ കന്നി ബജറ്റില്‍ നടത്തിയിരിക്കുന്നത്.
കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

കുടുംബ ശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി 1000 കോടി രൂപയുടെ വായ്പയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടിയാണ് വകയിരുത്തിയത്. 4 ശതമാനം പലിശ നിരക്കിലാണ് വായ്പകള്‍ അനുവദിക്കുക. 4 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
ഈ വര്‍ഷം 10000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി തദ്ദേശ സ്ഥാപനങ്ങള്ക്് 10 കോടി രൂപ വകയിരുത്തി. കര്‍ഷകര്‍ക്ക് 2600 കോടി രൂപയുടെ വായ്പ അനുവദിക്കും. കൊവിജ് സൃഷ്ടിച്ച പ്രതിസന്ധി ഊന്നിപ്പറഞ്ഞായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പണം വകയിരുത്തേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യം, തൊഴില്‍, ഭക്ഷണം എന്നിവയ്ക്കാണ് കൂടുതല്‍ പരിഗണന. 20000 കോടി രൂപയുടെ കൊവിഡ് പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന് ലഭ്യമാക്കാന്‍ 1000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കേരളം സ്വന്തമായി വാക്സിന് നിര്‍മിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. തീരദേശ മേഖലയുടെ സുരക്ഷ ശക്തിപ്പെടുത്താനും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications