Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ് 2021; ബജറ്റ് അവതരണത്തിന് തുടക്കം.. കൊവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണനയെന്ന് ധനമന്ത്രി

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് നിയമസഭയിൽ തുടക്കമായി.പ്രഥമ പരിഗണണ ആരോഗ്യ മേഖലയ്ക്ക് നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്നും ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായെന്നും ധനമന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

photo-2021-06-04-09-12-59-1622778419.jpg -Properties Reuse Image

മുൻ ധനമന്ത്രി തോസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ പ്രശംസിച്ച് കൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര കൊവിഡ് വികസനത്തിന് നയം തിരിച്ചടിയായെന്നും മന്ത്രി വിമർശിച്ചു.

കൊവിഡ് സാഹചര്യങ്ങളെ നേരിടാൻ 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിൽ 2800 കോടി കൊവിഡ് പ്രതിരോധത്തിന് നൽകും. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കുന്നതിന് 8900 കോടി ചെലവഴിക്കുമെന്നും മന്ത്രി വ്യക്താമക്കി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. അനുബന്ധ ഉപകരങ്ങൾ വാങ്ങുന്നതിന് 500 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ വാക്സിൻ ഗവേഷണത്തിന് പദ്ധതി ഉണഅടാകുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+