ഇന്ധന വില വര്‍ദ്ധന: ഇലക്ട്രിക് സ്‌കൂട്ടറുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങും, വായ്പ പദ്ധതി
തിരുവനന്തപുരം: ഇന്ധന വില കാരണം ദുരിതം അനുഭവിക്കുന്ന ഒരു കൂട്ടം ജനതയ്ക്ക് ആശ്വാസം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഇരുചക്ര വാഹനം ഉപയോഗിച്ച് വിവിധ തരത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പത്ര വിതരണക്കാര്‍ മത്സ്യക്കച്ചവടക്കാര്‍, ചെറുകിടകച്ചവടക്കാര്‍, ഹോം ഡെലിവറി നടത്തുന്ന യുവാക്കള്‍ തുടങ്ങിയവര്‍ക്ക് ഇന്ധന ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദമായ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ലഭ്യമാക്കുന്നതിനാണ് പുതിയ പദ്ധതി.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
ഇതിനായി വായ്പ ലഭ്യമാക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വായ്പ സ്‌കീം ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10000 ഇരുചക്ര വാഹനങ്ങളും 5000 ഓട്ടോറിക്ഷയും വാങ്ങാനായി 200 കോടി രൂപയുടെ വായ്പയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പലിശയുടെ ഒരു വിഭാഗം സര്‍ക്കാരാണ് വഹിക്കുക. ഇതിനുള്ള പലിശ ഇളവ് നല്‍കുന്നതിന് 15 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തുന്നത്.
Recommended Video
സാരിയില്‍ അതിവ സുന്ദരിയായി അനസൂയ ഭരദ്വാജ്; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications