കേരള ബജറ്റ് 2021: പ്രവാസികളെ കൈവിടാതെ സർക്കാർ: കുറഞ്ഞപലിശ നിരക്കിൽ വായ്പ, 1000 കോടിയുടെ പദ്ധതി
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട വിഭാഗമാണ് പ്രവാസി സമൂഹം. കൊവിഡ് കാരണം 14.32 ലക്ഷം പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇവര്‍ക്ക് സഹായകരമാകുന്ന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. നാട്ടിലെത്തിയ പ്രവാസികൾക്ക് സാമ്പത്തികമായുള്ള ഉന്നമനത്തിനാണ് ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
Recommended Video
കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

കൊവിഡ് പ്രവാസികള്‍ക്കിടയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. 14,32,736 പ്രവാസികളാണ് കൊവിഡിനെ തുടര്‍ന്ന് മടങ്ങിയെത്തിയത്. ഇതില്‍ ഏറെ പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യമാണുണ്ടായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതും പ്രാപ്തരാക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.

നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം എന്ന പേരില്‍ പുതിയ പുനരധിവാസ പദ്ധതിയാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം 1000 കോടി രൂപ പ്രവാസികള്‍ക്ക് വായ്പയായി ലഭ്യമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്പകള്‍ ലഭ്യമാകുക. ഇതിന്റെ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

കൂടാതെ പ്രവാസികളുടെ വിവിധ ക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്താനും ബജറ്റില്‍ തീരുമാനിച്ചു. കൊവിഡിനെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വായ്പ പദ്ധതി സഹായിക്കും












Click it and Unblock the Notifications