കൊവിഡാനന്തര കാലത്തും സൗജന്യ ഭക്ഷ്യക്കിറ്റ്, നീല, വെള്ള കാർഡുകൾക്ക് 10 കിലോ അരി 15 രൂപക്ക്
തിരുവനന്തപുരം: കൊവിഡ് കാലത്തിന് ശേഷവും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സംസ്ഥാനത്ത് തുടരുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങള്‍ക്കാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്.
കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് തോമസ് ഐസക് വ്യക്തമാക്കി. ഇതിന് പുറമേയാണ് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കുളള സഹായം. ഭക്ഷ്യ സബ്സിഡിക്കായി 1060 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

Recommended Video
കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചര കോടി ഭക്ഷ്യ കിറ്റുകള്‍ ആണ് ഇതുവരെ വിതരണം ചെയ്തത് എന്ന് ധനമന്ത്രി പറഞ്ഞു. ശക്തമായ ഇടപെടല്‍ ആണ് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ നടത്തിയത്. ഓണക്കാലത്ത് ഇത് വിപണിയില്‍ പ്രകടമായി എന്നും ധനമന്ത്രി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications