സംസ്ഥാന ബജറ്റ് 2021: പ്രവാസികളെ കൈവിടാതെ സര്‍ക്കാര്‍, ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തി
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. ഒട്ടേറെ ക്ഷേമ പദ്ധതികളാണ് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിക്കുന്നത്. പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇത്തവണത്തെ ബജറ്റില്‍ പ്രവാസി ക്ഷേമത്തിനായി തുക വകയിരുത്തിയിട്ടുണ്ട്.

ഇതില്‍ പ്രധാനമായും പ്രവാസി പദ്ധതിക്ക് 100 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. കൂടാതെ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സമാശ്വാസത്തിന് 30 കോചി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.
അതേസമയം, കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ മൂന്നിരട്ടിയോളം തുകയാണ് ഈ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെലവഴിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെലവിട്ടത് 68 കോടി രൂപയാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ 180 കോടി രൂപ ചെലവിട്ടെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.












Click it and Unblock the Notifications