• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

20,000 കോടിയും കൊവിഡ് നേരിടാനാണോ? ആദ്യം പ്രഖ്യാപിച്ച സൗജന്യ വാക്സിൻ വരട്ടെയെന്ന് ചാമക്കാല

തിരുവനന്തപുരം; ബജറ്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. എല്ലാ ബജറ്റിലും കേള്‍ക്കുന്ന കുട്ടനാട്, ഇടുക്കി,തീരദേശ പാക്കേജുകള്‍ പോലൊന്നായി മാറിയിരിക്കുന്നു കോവിഡ് പാക്കേജെന്ന് ചാമക്കാല കുറ്റപ്പെടുത്തി.20,000 കോടി മുഴുവന്‍ കോവിഡ് നേരിടാനാണോ ചിലവിടുന്നതെന്ന് വ്യക്തമാക്കണം.വാക്സീന്‍ ഉല്‍പ്പാദനവും ഗവേഷണവും നടത്തുമെന്ന് പറഞ്ഞ സർക്കാർ ആദ്യം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച വക്സിൻ നൽകട്ടെയെന്നും ചാമക്കാല വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം വായിക്കാം

പായ്ക്ക് ചെയ്യപ്പെടുന്ന പാക്കേജുകൾ !
കോടികളുടെ കണക്ക് പറഞ്ഞ് ആരുടെ കണ്ണിലാണ് ശ്രീ ബാലഗോപാല്‍ പൊടിയിടുന്നത്...
ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ആയിരം കോടി കടമെടുക്കേണ്ട ഗതികേടിലാണ്...
അപ്പോഴാണ് 20,000കോടിയുടെ കോവിഡ് പാക്കേജ്..എല്ലാ ബജറ്റിലും കേള്‍ക്കുന്ന കുട്ടനാട്, ഇടുക്കി,തീരദേശ പാക്കേജുകള്‍ പോലൊന്നായി മാറിയിരിക്കുന്നു കോവിഡ് പാക്കേജും..!
20,000 കോടി മുഴുവന്‍ കോവിഡ് നേരിടാനാണോ ചിലവിടുന്നതെന്ന് വ്യക്തമാക്കണം...

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യവാക്സീന്‍ വാങ്ങാന്‍ 1000 കോടി രൂപ വകയിരുത്തിയതായി കാണുന്നു..
എന്നുവച്ചാല്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രനയപ്രകാരമുള്ള വാക്സീന്‍ വാങ്ങേണ്ട കാര്യമില്ല എന്നാണോ..?
സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ സൗജന്യവാക്സീന്‍ ഉറപ്പാക്കുമെങ്കില്‍ സ്വകാര്യമേഖല വാങ്ങേണ്ടതില്ലല്ലോ...?പൊതുജനാരോഗ്യരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം..

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിവലിയില്‍ പൗരന്‍മാരുടെ ജീവനാണ് ഞാണിന്‍മേലാവുന്നതെന്ന് മറക്കരുത്..
വാക്സീന്‍ ഉല്‍പ്പാദനവും ഗവേഷണവുമെല്ലാം നല്ലതു തന്നെ...പക്ഷേ പ്രഖ്യാപിച്ച സൗജന്യ വാക്സീന്‍ ആദ്യം വരട്ടെ....ഉല്‍പ്പന്നങ്ങളുടെ വിളവെടുപ്പും വിപണനവും സാധ്യമാവാത്തതാണ് കാര്‍ഷിക മേഖലയുടെ അടിസ്ഥാന പ്രശ്നം.ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലിനുള്ള നടപടികള്‍ ബജറ്റില്‍ ഇല്ലാത്തത് ദൗര്‍ഭാഗ്യകരമാണ്...ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി വ്യക്തമായ ഒരുപദ്ധതിയും ബജറ്റിലില്ല...

പഠനത്തിന് മാര്‍ഗമുണ്ടായാലേ കുട്ടികളുടെ മാനസികസംഘര്‍ഷം ഇല്ലാതാവൂ..
അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ ശേഷമാവണം യോഗയും കൗണ്‍സിലിങ്ങും..
നോളജ് ഇക്കോണമിയും കോവിഡ് പാക്കേജുപോലെ കേള്‍ക്കാന്‍ സുഖമുണ്ട്..
പി.ആര്‍ സംഘത്തിന് പ്രചരിപ്പിക്കാന്‍ നല്ല പ്രയോഗവുമാണ്..

പക്ഷേ പിഎസ്‌സി വഴിയുള്ള നിയമനത്തില്‍പ്പോലും സുതാര്യതയും കാര്യക്ഷമതയും പുലര്‍ത്താത്തവര്‍ എങ്ങിനെയാണ് ആഗോള റിക്രൂട്ട്മെന്‍റ് പോര്‍ട്ടലുകളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതാണ് ചോദ്യം...

cmsvideo
  Kerala budget allocation for nri welfare schemes

  കേരള ബജറ്റ് 2021; 'ബജറ്റ് രാഷ്ട്രീയ പ്രസംഗം',രണ്ടാം കൊവിഡ് പാക്കേജ് കാപട്യമെന്നും വിഡി സതീശൻകേരള ബജറ്റ് 2021; 'ബജറ്റ് രാഷ്ട്രീയ പ്രസംഗം',രണ്ടാം കൊവിഡ് പാക്കേജ് കാപട്യമെന്നും വിഡി സതീശൻ

  കേരള ബജറ്റ് 2021; തീരദേശ മേഖലയ്ക്ക് സമഗ്ര പാക്കേജ്.. അടിസ്ഥാന വികസനത്തിനും തീരസംരക്ഷണത്തിനും 1500 കോടികേരള ബജറ്റ് 2021; തീരദേശ മേഖലയ്ക്ക് സമഗ്ര പാക്കേജ്.. അടിസ്ഥാന വികസനത്തിനും തീരസംരക്ഷണത്തിനും 1500 കോടി

  സാരിയില്‍ അതിവ സുന്ദരിയായി അനസൂയ ഭരദ്വാജ്; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  Kerala budget 2021: Jyothikumar Chamakkala slams budget asks for free vaccine to deliver first
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X