കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്‌ 2021; കൊവിഡ്‌ കാല പ്രതിസന്ധികള്‍ അവസരമാക്കിയെന്ന് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ്‌ പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തതെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌. കൊവിഡാനന്തര കാലത്ത്‌ കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്‌ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും തോമസ്‌ ഐസക്‌ പറഞ്ഞു. കൊവിഡ്‌ കാലമുണ്ടാക്കിയ ഇരുട്ടിനെ മറികടന്ന്‌ ആനന്ദം നിറഞ്ഞ പുലരിയെ തിരിച്ചെത്തിക്കാന്‍ പ്രയത്‌നിക്കുന്ന ലോകത്തെ കുറിച്ച്‌ പാലക്കാട്‌ കുഴല്‍മന്ദം ജിഎച്ച്‌എസിലെ സ്‌നേഹ എന്ന വിദ്യാര്‍ഥിനിയുടെ കവിത ഉച്ഛരിച്ചാണ്‌ ധനമന്ത്രി പ്രസംഗം തുടങ്ങിയതും.

കൊവിഡ്‌ കാലത്തെ അവസരമായി എടുത്താണ്‌ കേരളം മുന്നോട്ട്‌ പോയത്‌. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ലോകം ശ്രദ്ധിച്ച മാതൃകയാണ്‌, ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസ്‌ റവന്യു തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു എന്നും ധനമന്ത്രി പറഞ്ഞു.

finance

സര്‍ക്കാര്‍ കൊവിഡിന്‌ സൗജന്യ ചികിത്സ ഉറപ്പ്‌ വരുത്തി. ആരോഗ്യ വകുപ്പിന്റെ കരുത്ത്‌ ലോക ശ്രദ്ധ നേടി. പുതിയ തസ്‌തികകള്‍ സൃഷ്ടിച്ചു. കൊവിഡ്‌ കാലത്ത്‌ ആത്മവിശ്വാസം സൃഷ്ടിച്ചെന്നും ധനമന്ത്രി പറഞ്ഞു.

ജനകീയ ബജറ്റാകും ഇത്തവണത്തേതെന്ന്‌ നേരത്തെ സൂചന നല്‍കിയ തോമസ്‌ ഐസക്ക്‌. ബജറ്റവതരണത്തിന്റെ തുടക്കത്തില്‍ തന്നെ ആകര്‍ഷകമായ പ്രഖ്യാപനങ്ങളാണ്‌ നടത്തിയിരിക്കുന്നത്‌. ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി, 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷിടിക്കും, ആരോഗ്യ മേഖലയില്‍ 4000 പുതിയ തസ്‌തികകള്‍, അഞ്ച്‌ വര്‍ഷം കൊണ്ട്‌ 20 ലക്ഷം പേര്‍ക്ക്‌ തൊഴില്‍ എന്നിങ്ങനെയാണ്‌ പ്രഖ്യാപനങ്ങള്‍.

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
kerala budget 2021; kerala covid strategy is accepted in world around says finance minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X