കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസക്കിന്റെ ബജറ്റിന് പിസി ജോര്‍ജ്ജിന്റെ വക അഞ്ച് മാര്‍ക്ക്; പക്ഷേ, കര്‍ഷക വിരുദ്ധമെന്ന്... എങ്ങനെ?

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പായി പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ആണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചത്. മൊത്തം 1,45,286 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ കൈത്താങ്ങും ക്ഷേമ പെന്‍ഷന്റെ വര്‍ദ്ധനയും ഒക്കെയാണ് ബജറ്റിന്റെ ഹൈലൈറ്റ്.

ലോട്ടറിയിൽ 'ലോട്ടറിയടിച്ച്' ബജറ്റ് പ്രഖ്യാപനങ്ങൾ...11,000 സമ്മാനങ്ങൾ കൂടി! ഏജന്റുമാർക്കും തൊഴിലാളികൾക്കും ഗുണംലോട്ടറിയിൽ 'ലോട്ടറിയടിച്ച്' ബജറ്റ് പ്രഖ്യാപനങ്ങൾ...11,000 സമ്മാനങ്ങൾ കൂടി! ഏജന്റുമാർക്കും തൊഴിലാളികൾക്കും ഗുണം

കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വയോധികർ... ഏവരേയും ചേര്‍ത്തുപിടിച്ച് ഐസക് തന്ത്രം; ജനക്ഷേമം മുഖ്യംകര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വയോധികർ... ഏവരേയും ചേര്‍ത്തുപിടിച്ച് ഐസക് തന്ത്രം; ജനക്ഷേമം മുഖ്യം

തോമസ് ഐസക്കിന്റെ ബജറ്റിന് പിസി ജോര്‍ജ്ജ് എംഎല്‍എ അഞ്ച് മാര്‍ക്ക് നല്‍കുന്നുണ്ട്. പക്ഷേ, ഈ ബജറ്റ് കര്‍ഷക വിരുദ്ധ ബജറ്റാണെന്നാണ് ജോര്‍ജ്ജിന്റെ പക്ഷം. എന്താണ് പിസി ജോര്‍ജ്ജ് റിപ്പോ#ട്ടര്‍ ടിവിയില്‍ പറഞ്ഞത് എന്നും, മറ്റ് വിശകലനങ്ങളും നോക്കാം...

കര്‍ഷകര്‍ ആകെ പ്രശ്‌നത്തില്‍

കര്‍ഷകര്‍ ആകെ പ്രശ്‌നത്തില്‍

കര്‍ഷകര്‍ ആകെ പ്രശ്‌നത്തിലാണ് എന്നാണ് ജോര്‍ജ്ജിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് കര്‍ഷകരാണ്. റബ്ബറിന് വിലയില്ലാതായിട്ട് വെട്ടിക്കളയുന്ന സ്ഥിതിയാണ് പലയിടത്തും എന്നും ജോര്‍ജ്ജ് പറയുന്നു.

അതെങ്ങനെ ശരിയാകും

അതെങ്ങനെ ശരിയാകും

അതെങ്ങനെ ശരിയാകും എന്നായിരുന്നു വാര്‍ത്താ അവതാരകനായ നികേഷ് കുമാറിന്റെ ചോദ്യം. ബജറ്റില്‍ റബ്ബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തുകയാണല്ലോ ധനമന്ത്രി ചെയ്തിട്ടുള്ളത് എന്നും നികേഷ് ചോദിച്ചു.

 250 എങ്കിലും വേണമായിരുന്നു

250 എങ്കിലും വേണമായിരുന്നു

റബ്ബറിന്റെ തറവില വില 250 രൂപയെങ്കിലും ആക്കണമായിരുന്നു എന്നാണ് ജോര്‍ജ്ജ് പറയുന്നത്. അങ്ങനെ ആയിരുന്നല്ലോ ഇവിടെ പലരും പ്രസംഗിച്ച് നടന്നത് എന്നതാണ് ജോര്‍ജ്ജിന്റെ ആക്ഷേപം. കര്‍ഷകരോട് ഒരു സാമാന്യ മര്യാദ കാണിക്കണ്ടേ എന്നാണ് ചോദ്യം!

150 രൂപ

150 രൂപ

റബ്ബറിന് ഇപ്പോള്‍ 150 രൂപയാണ് വില. അതാണ് ബജറ്റില്‍ സര്‍ക്കാര്‍ 170 രൂപയാക്കി തറവില ഉയര്‍ത്തിയത്. 20 രൂപ കൂട്ടിയാല്‍ പോര എന്നാണ് ജോര്‍ജ്ജിന്റെ നിലപാട്. എന്നാല്‍ പല റബ്ബര്‍ കര്‍ഷകര്‍ക്കും അങ്ങനെ ഒരു നിലപാടില്ലെന്നതാണ് വാസ്തവം. 20 രൂപ വര്‍ദ്ധിപ്പിച്ചതില്‍ ആശ്വാസം കൊള്ളുന്നവരാണ് മിക്കവരും.

മികച്ച ബജറ്റാണ്... ബാക്കി കാര്യങ്ങളില്‍

മികച്ച ബജറ്റാണ്... ബാക്കി കാര്യങ്ങളില്‍

മറ്റ് കാര്യങ്ങള്‍ എല്ലാം നോക്കുകയാണെങ്കില്‍ തോമസ് ഐസക് അവതരിപ്പിച്ചത് മികച്ച ബജറ്റാണെന്ന അഭിപ്രായവും ഉണ്ട് പിസി ജോര്‍ജ്ജിന്. പക്ഷേ, ഇതൊരു കര്‍ഷക ദ്രോഹ ബജറ്റാണെന്ന് പറയാതിരിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്.

ബജറ്റിലുള്ളത്

ബജറ്റിലുള്ളത്

ഏപ്രില്‍ 1 മുതല്‍ റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നെല്ലിന്റെ സംഭരണവില 28രൂപയായും ഉയര്‍ത്തി. നാളികേരത്തിന്റെ സംഭരണ വില 27 രൂപയില്‍ നിന്ന് 32 രൂപയായും സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുകയാണ്. കാപ്പിക്കര്‍ഷകര്‍ക്കും ആശ്വാസമേകുന്ന പദ്ധതികള്‍ ബജറ്റിലുണ്ട്.

ചെറുകിട കച്ചവടക്കാര്‍ക്കും അവഗണനയെന്ന്

ചെറുകിട കച്ചവടക്കാര്‍ക്കും അവഗണനയെന്ന്

കര്‍ഷകരെ മാത്രമല്ല, ചെറുകിട കച്ചവടക്കാരേയും അവഗണിച്ച ബജറ്റാണ് ഇത് എന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. 23 കച്ചവടക്കാര്‍ ആത്മഹത്യ ചെയ്തതിനെ കുറിച്ച് ബജറ്റില്‍ ഒന്നും പറഞ്ഞില്ലെന്ന ആക്ഷേപവും പിസി ജോര്‍ജ്ജിനുണ്ട്.

നെല്‍കൃഷിക്ക്

നെല്‍കൃഷിക്ക്

ജോര്‍ജ്ജ് ഇങ്ങനെയൊക്കെ ആണ് പറയുന്നത് എങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസകരമാണ് ബജറ്റ് എന്നാണ് പൊതു വിലയിരുത്തല്‍. നെല്‍കൃഷി വികസനത്തിന് മാത്രമായി 116 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 60 കോടി രൂപ കര്‍ഷകര്‍ക്ക് ഉള്ള നേരിട്ടുള്ള ധന സഹായമാണ്.

നാളികേരത്തിന്

നാളികേരത്തിന്

നാളികേര കൃഷിയ്ക്കായി 75 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയിട്ടുള്ളത്. നാളികേരം അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ദ്ധിത വ്യവസായങ്ങളെ വളര്‍ത്തിയെടുക്കാനും പദ്ധതിയുണ്ട്. നാളികേര ക്ലസ്റ്ററുകള്‍ക്ക് പത്ത് ലക്ഷം വീതം നല്‍കാനും തീരുമാമുണ്ട്. പത്ത് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

വയനാട് ബ്രാന്‍ഡ് കാപ്പി

വയനാട് ബ്രാന്‍ഡ് കാപ്പി

നാളികേരത്തിന് എന്നതുപോെ, വയനാട്ടിലെ കാപ്പി ക#ഷകര്‍ക്കും താങ്ങുവില കൊണ്ടുവരും എന്ന പ്രഖ്യാപനവും ബജറ്റില്‍ ഉണ്ട്. വയനാട് കാപ്പി ബ്രാന്‍ഡിന്റെ ഉത്പാദനം ഫെബ്രുവരിയില്‍ തുടങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബ്രഹ്മഗിരി കോഫി പ്ലാന്റ് ഉപയോഗപ്പെടുത്തിയായിരിക്കും ഇത്. ബ്രാന്‍ഡഡ് കോഫി ഉത്പാദനത്തിന് സംഭരിക്കുന്ന കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപ തറവില നിശ്ചയിക്കുന്നതായും തോമസ് ഐസക്ക് അറിയിച്ചിട്ടുണ്ട്.

ഇത്രയൊക്കെ മതിയോ

ഇത്രയൊക്കെ മതിയോ

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കൊണ്ട് കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോ എന്ന് ചോദിച്ചാല്‍, ഇല്ല എന്ന് തന്നെ ആയിരിക്കും ഉത്തരം. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തിയാല്‍ അത് ഗുണകരമാകുമായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് ഇതൊരു കര്‍ഷക വിരുദ്ധ ബജറ്റാണെന്ന് പറയാന്‍ ആകുമോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നായിരിക്കും ഭൂരിപക്ഷത്തിന്റേയും ഉത്തരം.

കേരള ബജറ്റ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐസക്കിന്റെ കൈയ്യടി, യുവസംരംഭകരെ കൈയ്യിലെടുക്കാന്‍ ആറിന പരിപാടികള്‍കേരള ബജറ്റ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐസക്കിന്റെ കൈയ്യടി, യുവസംരംഭകരെ കൈയ്യിലെടുക്കാന്‍ ആറിന പരിപാടികള്‍

Recommended Video

cmsvideo
Kerala Budget 2021: Thomas Issac proposes relaxation in Vehicle Tax for Electric and Hybrid Vehicles

English summary
Kerala Budget 2021: PC George says, Thomas Isaac's budget is good, but anti farmer- How? Analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X