സംസ്ഥാന ബഡ്ജറ്റ് 2021: വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് തലസ്ഥാനത്ത് താമസ സൗകര്യത്തോടെയുള്ള പ്രസ്ക്ലബ്ബ്
തിരുവനന്തപുരം: തലസ്ഥാനത്ത് മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ പ്രസ് ക്ലബ്ബ് സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരള മീഡിയ അക്കാജമിക്ക് അഞ്ച് കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. നോണ്‍ ജേര്‍ണലിസ്റ്റ്, ജേണലിസ്റ്റ് പെന്ഷന് 1000 രൂപ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
സംസ്ഥാന ബജറ്റ് 2021; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവ ബത്തയും ക്ഷേമ നിധിയും
ആരോഗ്യ സര്‍വകാലാശല ഗവേഷണ വിഭാഗത്തിന് ഡോ പല്‍പ്പുവിന്റെ പേര് നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
അതേസമയം, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആറിന കര്‍മ പരിപാടികള്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. 2021-2022 വര്‍ഷം സംസ്ഥാനത്ത് പുതിയതായി 2,500 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്നും അതുവഴി 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തുമെന്നും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.
പെന്ഷന് 1600 രൂപ, എല്ലാ വീട്ടിലും ലാപ്ടോപ്പ്, പ്രവാസി-കര്‍ഷക ക്ഷേമം; പ്രധാന 6 പ്രഖ്യാപനങ്ങള്‍
സംസ്ഥാന ബജറ്റ് 2021: കേരളത്തിൽ 5 വർഷം കൊണ്ട് സമ്പൂർണ ദാരിദ്ര്യ നിര്‍മ്മാർജനം, 6000 കോടി രൂപ നല്‍കും
സംസ്ഥാന ബജറ്റ് 2021: വമ്പന്‍ പ്രഖ്യാപനം; അമ്പതിനായിരം കോടി രൂപയുടെ മുന്ന് വ്യവസായ ഇടനാഴികള്‍
സംസ്ഥാന ബജറ്റ് 2021: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി!!