കേരള ബജറ്റ് 2021; 'ബജറ്റ് രാഷ്ട്രീയ പ്രസംഗം',രണ്ടാം കൊവിഡ് പാക്കേജ് കാപട്യമെന്നും വിഡി സതീശൻ
തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷം.രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ചതാണെന്ന് ബജറ്റെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.നയപ്രഖ്യാപനത്തിൽ പറയേണ്ട രാഷ്ട്രീയമാണ് ബജറ്റിൽ കുത്തി നിറച്ചത്. ഇത് ബജറ്റിന്റെ പവിത്രത തകർത്തു. ബജറ്റിൽ അവതരിപ്പിച്ച കണക്കുകളിലും അവ്യക്ത ഉണ്ട്. രണ്ടാം കൊവിഡ് പാക്കേജ് പൊള്ളത്തരമാണെന്നും വിഡി സതീശൻ പറഞ്ഞു.

20,000 കോടിയുടെ കൊവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിൽ ഇല്ല. 1715 കോടിയാണ് അധിക ചെലവ് എന്നാണ് പറയുന്നത്. എന്നാൽ 20,000 കോടിയുടെ പാക്കേജ് അധിക ചെലവ് അല്ലേയെന്ന് സതീശൻ ചോദിച്ചു.ബജറ്റിൽ പറയുന്നതല്ല യഥാർത്ഥ റവന്യൂ കമ്മി. 37,000 കോടി രൂപ റവന്യൂ കമ്മി വരും. ഇത് രേഖകളിൽ നിന്ന് മറച്ചുവെച്ചുവെന്നും വിഡി സതീശൻ ആരോപിച്ചു.
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
പണം നേരിട്ട് ജനങ്ങൾക്ക് നൽകണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് പ്രതിപക്ഷമാണ്. ആ നിർദ്ദേശം സ്വീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം 8900 കോടി നേരിട്ട് ജനങ്ങളുടെ കൈയ്യിൽ എത്തിക്കുമെന്ന് പറയുന്നത് കാപട്യമാണെന്നും വിഡി സതീശൻ വിമർശിച്ചു. കരാർ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിൻറെ ബാധ്യതയാണ്. 5000 കോടി ബാക്കി വെച്ചിട്ടാണ് പോയതെന്ന് നേരത്തേ തോമസ് ഐസക് പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ച് ബജറ്റിൽ എവിടേയും പ്രതിപാദിച്ചിട്ടില്ലെന്നും വിഡി സതീശൻ വിമർശിച്ചു.
കൊവിഡിന് ഊന്നൽ നൽകികൊണ്ടുള്ളതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് സൃഷ്ടിച്ച വെല്ലുവിളികൾ നേരിടാനായി 20,000 കോടിയുടെ പാക്കേജാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ജനങ്ങളിലേക്ക് പണം നേരിട്ട് എത്തിക്കുന്നതിനായി 8900 കോടിയുമാണ് ബജറ്റിൽ വകയിരുത്തിയത്.
Recommended Video
ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ദിവി വാദിത്യ: നടിയുടെ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications