Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ; ആരോഗ്യത്തിന് പ്രഥമ പരിഗണന

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.ജനവരി 15 ന് മുൻ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയായിട്ടാകും ഈ ബജറ്റ് അവതരം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്.

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

KN Balagopal

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകാണ് സർക്കാർ. ഈ ഘട്ടത്തിൽ കൊവിഡ് പ്രതിരോധത്തിനും ലോക്കഡൗൺ ആശ്വാസ നടപടികൾക്കും മുൻതൂക്കമുണ്ടായേക്കും. ജീവനോപാദി നിലച്ചവർക്കുള്ള ക്ഷേമ ആനൂകൂല്യങ്ങളും പ്രഖ്യാപിച്ചേക്കും. കൊവിഡ് മൂന്നാം തരംഗം മുൻകൂട്ടികണ്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. വാക്സിൻ വാങ്ങുന്നതിന് കൂടുതൽ തുക നീക്കിവെച്ചേക്കും.

Recommended Video

cmsvideo
    തിരുവനന്തപുരം: ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കും; ധനമന്ത്രി

    കൊവിഡ് പ്രതിസന്ധി തീർത്ത സമ്പദ് ഘടനയുടെ വീണ്ടെടുപ്പ് കാലത്തിലായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റ്. അതിന്റെ തുടർച്ചയായി സമ്പദ്ഘടനയുടെ ഉത്തേജനത്തിനുളള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾക്കും ബജറ്റിൽ ഊന്നൽ നൽകും.

    ബജറ്റിൽ പ്രത്യേക മാജിക് ഒന്നുമില്ലെന്നും ജനങ്ങൾക്ക് ഒപ്പം നിന്നുകൊണ്ടുള്ള കാര്യങ്ങളായിരിക്കും നടപ്പാക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കിയി്ടുണ്ട്. ജനങ്ങളുടെ ജീവനും ആരോഗ്യവുമാണ് വലുത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആളുകളെ കൊവിഡിന് വിട്ടുകടൊുക്കില്ല. ആരോഗ്യമേഖലയിൽ പ്രത്യേക ഊന്നൽ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

    മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+