കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ്‌ 2021; ആശപ്രവര്‍ത്തകരുടെ അലവന്‍സ്‌ 1000 രൂപ കൂട്ടി;കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ നടപ്പാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ആശപ്രവര്‍ത്തകുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധനവു വരുത്തുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. കൊവിഡ്‌ കാലത്ത്‌ തുച്ഛമായ അലവന്‍സിന്‌ വലിയ സേവനമാണ്‌ ആശാപ്രവര്‍ത്തകര്‍ കാഴ്‌ച്ചവെച്ചതെന്നും ബജറ്റ്‌ പ്രസംഗത്തില്‍ ധനമന്ത്രി പരാമര്‍ശിച്ചു. സംസ്ഥാനത്ത്‌ ആരോഗ്യമേഖലയില്‍ വലിയ കുതിപ്പാണ്‌ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉച്ച കഴിഞ്ഞ്‌ ഒപിയും ലാബും ഫാര്‍മസിയും ഉണ്ടാകും. 85 ആരോഗ്യ സ്ഥാപനങ്ങളാണ്‌ കോരളത്തില്‍ നിന്ന്‌ ദേശീയ അക്രഡറ്റേഷന്‍ കരസ്ഥമാക്കിയതെന്നും ധനമന്ത്രി പറഞ്ഞു.ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ തസ്‌തികകള്‍ സൃഷിടിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ്‌ സമ്പ്രദായത്തില്‍ നിന്ന്‌ ആരോഗ്യ അഷ്വറന്‍സ്‌ സമ്പ്രദായത്തിലേക്ക്‌ കേരളം മാറി. വ്യത്യസ്‌ത ആരോഗ്യ ഇന്‍ഷൂറന്‍സ്‌ സകീമുകളെ ഏകോപിപ്പിച്ചുകൊണ്ട്‌ ആരോഗ്യ വകുപ്പിന്‌ കീഴിലുള്ള സ്റ്റേറ്റ്‌ ഹെല്‍ത്ത്‌ ഏജന്‍സി വഴിയാണ്‌ ഇത്‌ നടത്തുന്നത്‌.

thomas isaac

കാരുണ്യാ ആരോഗ്യ സുരക്ഷാ പദദ്ധതിയിലൂടെ 41.5 ലക്ഷം കുടുംബങ്ങള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വരെ കിടത്തി സഹായം സര്‍ക്കാര്‍ നേരിട്ട്‌ നല്‍കുന്നു. കാരുണ്യ ബെനവലന്റ്‌ ഫണ്ടും തുടങ്ങി. കഴിഞ്ഞ രണ്ട്‌ വര്‍ഷം കൊണ്ട്‌ 16.2 ലക്ഷം കുടുംബങ്ങള്‍ക്ക്‌ ആരോഗ്യ പരിരക്ഷ നല്‍കി. 941 കോടി രൂപ ചെലവഴിച്ചു. 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്ക്‌ കിഴില്‍ എംപാനല്‍ ചെയ്‌തിട്ടുണ്ട്‌. മൂന്ന്‌ പുതിയ കാര്യങ്ങള്‍ കൂടി ഈ പദ്ധതിയില്‍ ചേര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക്‌ ആദ്യ 48 ണണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി ഈ സ്‌കീമിന്‌ കീഴില്‍ വരുന്നതാണ്‌. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അല്ലാത്ത അര്‍ഹരായ കുടുംബങ്ങള്‍ക്കു വേണ്ടി കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ നടപ്പാക്കും.

കിഫ്‌ബി ഫണ്ട്‌ ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളേജുകള്‍ നവീകരിക്കും. 3222 കോടി രൂപയാണ്‌ ഇതിനായി അനുവദിച്ചിട്ടുള്ളത്‌. ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയും ഈ സ്‌കീമില്‍ നവീകരിക്കും. 2021-2022ല്‍ ഡെന്റല്‍ കോളേജുകള്‍ക്ക്‌ 20 കോടി അനുവദിക്കും. പുതിയ മെഡിക്കല്‍ കോളേജുകളായ കോന്നി,ഇടുക്കി,വയനാട്‌,കാസര്‍കോട്‌ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയഗിക്കുന്നതാണ്‌.ആരോഗ്യ വകുപ്പിന്‌ നിയോഗിച്ചിട്ടുള്ള നാലയിരം തസ്‌തികകളില്‍ പ്രഥമപരിഗണന ഈ മെഡിക്കല്‍ ഖോളേജുകള്‍ക്കായിരിക്കും.

റീജണല്‍ കാന്‍സര്‍ സെന്ററിന്‌ 71 കോടി രൂപ അനുവദിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ 25 കോചി രൂപ അനുവദിക്കും. കൊച്ചി കാന്‍സര്‍ സെന്റര്‍ 21-22ല്‍ പൂര്‍ത്തിയാക്കും. പാരിപ്പള്ളി മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സിങ്‌ കോളേജുകള്‍ ആരംഭിക്കുന്നതാണ്‌. നഴ്‌സിങ്‌ പാസ്സായവര്‍ക്ക്‌ വിദേശ ഭാഷ നൈപുണ്യം അടക്കം ഫിനിഷിങ്‌ കോഴ്‌സുകള്‍ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Kerala budget 2021: Top 6 Announcements

English summary
kerala budget 2021; state asha workers allowance increase 1000 rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X