കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചയ്ക്ക് ശേഷവും ഒപി, ലാബ്, ഫാര്‍മസി... അപകടത്തില്‍പ്പെട്ടവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികില്‍സ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതി ഒരുക്കുന്നു. ഇതിനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇനി ഉച്ച കഴിഞ്ഞും ഒപി ഉണ്ടാകും. കൂടാതെ ലാബും ഫാര്‍മസിയും പ്രവര്‍ത്തിക്കും. റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികില്‍സ അനുവദിക്കുമെന്നും ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രി നവീകരിക്കാനും തീരുമാനിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് 420 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദന്താശുപത്രികള്‍ക്ക് 20 കോടിയും നല്‍കും. ആരോഗ്യ വകുപ്പില്‍ നാലായിരം തസ്തികകളും അനുവദിക്കുമെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

d

സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി രൂപയാണ് നീക്കിവച്ചത്. ഉച്ച ഭക്ഷണത്തിന് 526 കോടി നല്‍കും. പാചക തൊഴിലാളികളുടെ അലവന്‍സില്‍ 50 രൂപ വര്‍ധിപ്പിച്ചു. സ്‌കൂള്‍ സൈക്കോളജി കൗണ്‍സിലറുടെ ശമ്പളം 24000 രൂപയാക്കി ഉയര്‍ത്തി. 52000 വീടുകള്‍ പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കും. പട്ടിക ജാതിക്കാര്‍ക്ക് 40000 വീടുകളും പട്ടിക വര്‍ഗക്കാര്‍ക്ക് 12000 വീടുകളുമാണ് ഈ വര്‍ഷം നിര്‍മിക്കുക. ഈ പദ്ധതിക്ക് 2080 കോടി രൂപയാണ് ചെലവിടുക. പട്ടിക ജാതി-വര്‍ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് 508 രൂപയും ബജറ്റില്‍ മാറ്റിവെച്ചു.

ഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറുംഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറും

Recommended Video

cmsvideo
വമ്പൻ നീക്കവുമായി പിണറായി സർക്കാർ..എല്ലാ വീട്ടിലും ഇന്റർനെറ്റ് | Oneindia Malayalam

കെ ഫോണ്‍ പദ്ധതി വരുന്ന ജൂലൈയില്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ എല്ലാ വിടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് കെ ഫോണ്‍ പദ്ധതി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കും. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് എത്തിക്കാന്‍ പദ്ധതി വരും. ബിപിഎല്‍ കുടുംബത്തിന് ലാപ്‌ടോപ്പിന് 25 ശതമാനം സബ്‌സിഡി അനുവദിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലഭ്യമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാകും പദ്ധതി നടപ്പാക്കുക. ഈ വര്‍ഷം എട്ട് ലക്ഷം തൊഴില്‍ അവസരങ്ങളാണുണ്ടാക്കും. ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി. പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി.

English summary
Kerala Budget 2021: These are what is get in Health Sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X