കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തിയുറങ്ങാന്‍ കൂര ഒരുക്കും; ലൈഫ് മിഷനിലൂടെ 52000 വീടുകള്‍ ഈ വര്‍ഷം, 2080 കോടി ചെലവ്

Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌ന പദ്ധതിക്ക് ആക്കം കൂട്ടി ഈ വര്‍ഷം കൂടുതല്‍ വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍. 52000 വീടുകള്‍ പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രം നിര്‍മിച്ചു നല്‍കും. പട്ടിക ജാതിക്കാര്‍ക്ക് 40000 വീടുകളും പട്ടിക വര്‍ഗക്കാര്‍ക്ക് 12000 വീടുകളുമാണ് ഈ വര്‍ഷം നിര്‍മിക്കുക എന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഈ പദ്ധതിക്ക് 2080 കോടി രൂപയാണ് ചെലവിടുക. പട്ടിക ജാതി-വര്‍ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് 508 രൂപയും ബജറ്റില്‍ മാറ്റിവെച്ചു.

h

ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി. പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി. കെ ഫോണ്‍ പദ്ധതി വരുന്ന ജൂലൈയില്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ എല്ലാ വിടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് കെ ഫോണ്‍ പദ്ധതി. അടിസ്ഥാന സൗകര്യമൊരുക്കല്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. കെ ഫോണ്‍ പദ്ധതിയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കും. കുറഞ്ഞ നിരക്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനമാണ് കെ ഫോണ്‍ ലക്ഷ്യമിടുന്നത്. കെ ഫോണിന്റെ ഓഹരി മൂലധനത്തില്‍ 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫിന് 100 സീറ്റ് കിട്ടും; ചാണ്ടി ഉമ്മന്‍ പറയുന്നു, ശക്തമായ ഒരുക്കവുമായി യൂത്ത് കോണ്‍ഗ്രസ്യുഡിഎഫിന് 100 സീറ്റ് കിട്ടും; ചാണ്ടി ഉമ്മന്‍ പറയുന്നു, ശക്തമായ ഒരുക്കവുമായി യൂത്ത് കോണ്‍ഗ്രസ്

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് എത്തിക്കാന്‍ പദ്ധതി വരും. ബിപിഎല്‍ കുടുംബത്തിന് ലാപ്‌ടോപ്പിന് 25 ശതമാനം സബ്‌സിഡി അനുവദിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലഭ്യമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാകും പദ്ധതി നടപ്പാക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും. യുവ ശാസ്ത്രജ്ഞന്‍മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് തുടങ്ങും. ഈ വര്‍ഷം എട്ട് ലക്ഷം തൊഴില്‍ അവസരങ്ങളാണുണ്ടാക്കും.

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

ഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറുംഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറും

English summary
Kerala Budget 2021: Thomas Isaac says 52000 houses will construct for SC-ST through Life mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X