കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ് 2021; പ്രഖ്യാപനങ്ങള്‍ പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം നല്‍കുമെന്ന് തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്ന കാര്യങ്ങളോ, അതിനോട് അടുത്ത് നില്‍ക്കുന്നവയോ പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സമ്മാനം നല്‍കുന്നതിനൊപ്പം തന്നെ വിജയികള്‍ക്കൊപ്പം ഇരുന്ന സംസാരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കൊവിഡാനന്തരം സംസ്ഥാനം എങ്ങനെ മുന്നോട്ട് പോകും എന്ന കാര്യത്തില്‍ വ്യക്ത വരുത്തുന്ന പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

x10-1478756

കൊവിഡ് പ്രതിരോധ രംഗത്തും വികസന നേട്ടങ്ങളിലുമാണ് കേരള അറിയപ്പെടുന്നത്. കേരള എന്നത് ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഈ നേട്ടങ്ങളെ എല്ലാ മേഖലയിലും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ഒരു ബജറ്റായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റിന്‍റെ കേന്ദ്ര ബിന്ദു എന്ന് പറയുന്നത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.

'ചുമ്മാ പേടിപ്പിക്കല്ലേ, ഇനിയും ആര്‍ എസ്എ സിനെ വിമര്‍ശിക്കും', ശിവശങ്കറിന്റെ ഭീഷണിക്ക് അഭിലാഷിന്റെ മറുപടി'ചുമ്മാ പേടിപ്പിക്കല്ലേ, ഇനിയും ആര്‍ എസ്എ സിനെ വിമര്‍ശിക്കും', ശിവശങ്കറിന്റെ ഭീഷണിക്ക് അഭിലാഷിന്റെ മറുപടി

കൊവിഡാനന്തര കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍സൃഷ്ടിക്കുന്നതിനുള്ള കൃത്യമായ പദ്ധതികളാണ് ബജറ്റിലുള്ളത്. കൊവിഡ് തൊഴില്‍ ഘടനയില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഇതൊരു വലിയ സാധ്യതയാണ്. ആ സാധ്യത കേരള മുതലെടുക്കണം. അത് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലൂടെ നമുക്ക് എടുക്കാന്‍ പറ്റുന്ന കടത്തിന് പരിധിയുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

ഗള്‍ഫ് ജോലി: അല്‍ ടായെര്‍ ഗ്രൂപ്പിലും എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റിലും ഒഴിവുകള്‍ഗള്‍ഫ് ജോലി: അല്‍ ടായെര്‍ ഗ്രൂപ്പിലും എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റിലും ഒഴിവുകള്‍

നിക്ഷേപം നടത്തി കഴിഞ്ഞാല്‍ അതിന്‍റെ അനുഗണനങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവും. ഇതിനോടകം തന്നെ കിഫ്ബിയില്‍ സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പുതിയ ബജറ്റില്‍ 2021-22 വര്‍ഷത്തില്‍ ചെയ്യുന്ന കാര്യങ്ങളും ഉണ്ടാവും. സില്‍വര്‍ ലൈന്‍ ഉള്‍പ്പടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബിയിലൂടെ നടക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രമുള്ള കാര്യമല്ല ഞങ്ങള്‍ ചിന്തിക്കുന്നത്. തുടര്‍ഭരണം കൂടെ ലഭിക്കുമ്പോള്‍ ഈ പറഞ്ഞതൊന്നും ദിവാ സ്വപ്നം ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ ആൾ അറസ്റ്റിൽ; മാനസിക രോഗിയെന്ന് പോലീസ്പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ ആൾ അറസ്റ്റിൽ; മാനസിക രോഗിയെന്ന് പോലീസ്

Recommended Video

cmsvideo
കേരള: സംസ്ഥാന ബജറ്റ് ജനുവരി 15 ന്; ചർച്ചകളെല്ലാം ഇപ്രാവശ്യം ഓൺലൈനായി നടത്തും

 കെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും ; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെ കെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും ; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെ

English summary
Kerala Budget 2021; Thomas Isaac says those who predict the announcements will be rewarded with a gold ring
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X