കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: വമ്പന്‍ പ്രഖ്യാപനം; അമ്പതിനായിരം കോടി രൂപയുടെ മുന്ന് വ്യവസായ ഇടനാഴികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനത്തില്‍ നാഴികകല്ലായി മാറുന്ന മൂന്ന് സുപ്രധാന വ്യവാസ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. കൊച്ചി-പാലക്കാട്, കൊച്ചി-മംഗലാപുരം, ക്യാപിറ്റല്‍ സിറ്റി റീജ്യണ്‍ പ്രോഗ്രാം എന്നിവയാണ് ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് വ്യവസായ ഇടനാഴികള്‍. മൂന്ന് പദ്ധതികള്‍ക്കുമായി അമ്പതിനായിരം കോടി രൂപയാണ് മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നത്. കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴി ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന ബജറ്റ് 2021: എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്; ബിപിഎല്‍ വിഭാഗത്തിന് 25 ശതമാനം സബ്‌സിഡിസംസ്ഥാന ബജറ്റ് 2021: എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്; ബിപിഎല്‍ വിഭാഗത്തിന് 25 ശതമാനം സബ്‌സിഡി

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അമ്പത് ശതമാനം പങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴി പദ്ധതി നടപ്പിലാക്കുക. 10000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയില്‍ ഉണ്ടാകുക. കൊച്ചി-മംഗലാപുരം ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്ന മലബാറിന്‍റെ വികസം ലക്ഷ്യമിട്ടാണ്. ഇതിന്‍റെ മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പടെ തയ്യാറാകേണ്ടതുണ്ട്. പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്ത് അയ്യായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് പതിനായിരം കോടി രുപ കിഫ്ബിയില്‍ നിന്നും അനവദിച്ചു.

 issac

ക്യാപിറ്റല്‍ സിറ്റി റീജ്യണ്‍ പ്രോഗ്രാമിന്‍റെ ഭാഗമായി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത സ്ഥാപിക്കും. അതിന്‍റെ ഇരുവശങ്ങളിലുമായി നോളജ് ഹബ്ബുകളും സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

 കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യത്തിന് കർഷകർക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വരും, തുറന്നടിച്ച് തോമസ് ഐസക് കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യത്തിന് കർഷകർക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വരും, തുറന്നടിച്ച് തോമസ് ഐസക്

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

English summary
Kerala Budget 2021; Three industrial corridors; The cost is Rs 50,000 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X