കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: ബജറ്റിനെ പരിഹസിച്ച് സതീശന്‍, കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരാണ് സഖാക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. തോമസ് ഐസക്ക് പ്രഖ്യാപിച്ച ഡിജിറ്റല്‍വത്കരണത്തെയാണ് സതീശന്‍ പരിഹസിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി കമ്പ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം നടത്തിയവരായിരുന്നു സഖാക്കള്‍ എന്ന് വിഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ഡിജിറ്റല്‍ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആര്‍ക്കും രോമാഞ്ചമുണ്ടാകുമെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

1

അതേസമയം ബഡായി ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചതെന്ന് പ്രതിപകര്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റാണെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ കേരളത്തെ ഡിജിറ്റല്‍വത്കരിച്ച് നോളജ് ഇക്കോണമിയാക്കും എന്ന് തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്പ്‌ടോപ്പ് നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അന്ത്യോദയ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കുമെന്നും, ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ലാപ്പ്‌ടോപ്പ് ലഭ്യമാക്കുമെന്നും തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച പിന്തുണയാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രളയത്തിന്റെയും കൊവിഡിന്റെയും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചെന്ന് ധനമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഐസക്കിന്റെ പ്രസംഗം മൂന്ന് മണിക്കൂര്‍ പിന്നിടുകയും ചെയ്തു. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രസംഗം ഉച്ചയ്ക്ക് 12.17നാണ് അവസാനിച്ചത്. നിരവധി ജനക്ഷേമ പദ്ധതികളാണ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്.

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നും ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ പരിഷ്‌കരിക്കും. ശമ്പള കുടിശ്ശിക മൂന്ന് ഗഡുകളായി നല്‍കും. പ്രവാസി ക്ഷേമ നിധിക്ക് ഒമ്പത് കോടി അനുവദിച്ചു. പ്രവാസികളുടെ തൊഴില്‍ പദ്ധതിക്ക് നൂറ് കോടിയും വകയിരുത്തി. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടെ 350 രൂപയായും അവരുടെ പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് ക്ഷേമനിധി അംശാദായം 200 രൂപയുമാക്കി.

Recommended Video

cmsvideo
Kerala budget 2021: Top 6 Announcements

English summary
kerala budget 2021: vd satheeshan mocks ldf goverment's last budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X