കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് തട്ടാനുള്ള തന്ത്രമാകില്ല ബജറ്റ്; നികുതി വര്‍ധന ഉണ്ടാകില്ലെന്നും തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിക്കുന്ന ബജറ്റുകള്‍ വോട്ടര്‍മാരെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒട്ടേറെയുണ്ടാകും. എന്നാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളില്‍ അല്ല, വികസനത്തിലും തൊഴിലില്ലായ്മ പരിഹരിക്കലിലുമാണ് ബജറ്റ് കേന്ദ്രീകരിക്കുക എന്ന് ധനനമന്ത്രി തോമസ് ഐസക് പറയുന്നു.

x

ഇത്തവണ നികുതി വര്‍ധനവുണ്ടാകില്ലെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനം കാരണം ഒട്ടേറെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തില്‍ നികുതികള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ ഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ല. പുതിയ വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് ഊന്നല്‍ നല്‍കും. സാധാരണ പതിവ് വരുമാന മാര്‍ഗങ്ങളാണ് ഇതുവരെ ആശ്രയിച്ചിരുന്നത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാം നിലച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വിഹിതവും വായ്പയുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

കോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറുംകോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറും

സുസ്ഥിര വികസനങ്ങളിലാണ് പുതിയ ബജറ്റ് ശ്രദ്ധ കൊടുക്കുക എന്ന് ധനമന്ത്രി പറയുന്നു. സൗജന്യ പദ്ധതികള്‍, കൊറോണ ചികില്‍സ എന്നിവയ്‌ക്കെല്ലാം വലിയ ചെലവാണ് വരുന്നത്. വരുമാനം കാര്യമായി ലഭിക്കുന്നില്ല. ഈ ഒരു വെല്ലുവിളി പരിഹരിക്കാനാണ് ശ്രമം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മുഖ്യ പരിഗണന ബജറ്റിലുണ്ടാകും. വോട്ട് ഓണ്‍ അക്കൗണ്ട് എന്ന നിലയിലാകില്ല ബജറ്റ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി തന്ത്രങ്ങള്‍ ബജറ്റില്‍ ഒരുക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് വിശദീകരിക്കുന്നു.

സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച ബജറ്റാകും ഇത്തവണത്തേത്. ജനുവരി 15നാണ് ബജറ്റ് അവതരണം. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.

Recommended Video

cmsvideo
CM Pinarayi vijayan announced ten programmes in new year

English summary
Kerala Budget 2021 will not be aimed at Vote and Assembly Election- Says Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X