Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ് 2022: യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം, 10 കോടി വകയിരുത്തി ബജറ്റ്

തിരുവനന്തപുരം: യുക്രൈനില്‍ നിന്നും യുദ്ധം കാരണം പഠനം പകുതിയില്‍ നിര്‍ത്തി മടങ്ങേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം പ്രഖ്യാപിച്ച് കേരള ബജറ്റ് 2022. നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങരുത് എന്നും ഇവര്‍ക്ക് തുടര്‍പഠനം ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

സര്‍ട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോര്‍ക്കയുടെ പ്രത്യേക സെല്‍ ഏര്‍പ്പെടുത്തും. അതിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി.

11

രണ്ട് മണിക്കൂര്‍ 15 നീണ്ട ബജറ്റ് പ്രസംഗത്തിന് ശേഷം രേഖകള്‍ ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ഇന്ന് സഭ പിരിഞ്ഞു. തിങ്കളാഴ്ച സഭ വീണ്ടും ചേരുമ്പോള്‍ ബജറ്റ് ചര്‍ച്ച ചെയ്യും. നവകേരളം ലക്ഷ്യമിട്ട് കൊണ്ടുളളതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ്. തൊഴിലും വികസനവും മുന്‍നിര്‍ത്തിയുളളതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍. ടാബില്‍ ആയിരുന്നു ധനമന്ത്രി ബജറ്റ് വായിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കടലാസ് രഹിത ബജറ്റ് അവതരണം.

ലോകസമാധാന സമ്മേളനത്തിനായി ബജറ്റില്‍ 2 കോടി വകയിരുത്തി. വിലക്കയറ്റം നേരിടാന്‍ 2000 കോടി, ഭക്ഷ്യസുരക്ഷയ്ക്ക് 2000 കോടി എന്നിവ ബജറ്റിലുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി, നെല്‍കൃഷി വികസനത്തിന് 76 കോടി, തീര സംരക്ഷണത്തിന് 100 കോടി, കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ 140 ാേകടി, ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി, ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് 23 കോടി, പുതിയ 6 ബൈപ്പാസുകള്‍ക്ക് 200 കോടി, സഞ്ചരിക്കുന്ന റേഷന്‍ കടകള്‍, ആരോഗ്യമേഖലയ്ക്ക് 2629.33 കോടി, ലൈഫ് പദ്ധതി വഴി 106000 വീടുകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ മഴവില്ല് പദ്ധതിക്ക് 5 കോടി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 12913 കോടി, ടൂറിസം മാര്‍ക്കറ്റിംഗിന് 81 കോടി, കെഎസ്ആര്‍ടിസിക്ക് 1000 കോടി, ജൂണ്‍ 30ന് കെഫോണ്‍ ആദ്യഘട്ടം,
എന്നിവയും ഈ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+