സംസ്ഥാന ബജറ്റ് 2022: യുക്രൈന്‍-റഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആദ്യ പ്രഖ്യാപനം
തിരുവനന്തപുരം: 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ ആരംഭിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധം ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ രണ്ടാത്ത ബജറ്റ് പ്രസംഗം ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റേയും പ്രകൃതി ദുരന്തത്തിന്റേയും പ്രതിസന്ധികള്‍ക്കിടെ യുദ്ധമുണ്ടാകുന്നത് നിരാശാജനകമെന്ന് മന്ത്രി. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനം.
റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ ഫലമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന മറ്റ് പ്രതിസന്ധികളും ഉടലെടുത്തേക്കാം. എന്ത് പ്രതിസന്ധി വന്നാലും അതിനെ നേരിടാനുള്ള ആത്മവിശ്വാസം കേരളം നേടിയിരിക്കുന്നു എന്നതാണ് പ്രധാനം. കാലാവസ്ഥ വ്യതിയാനത്തിന്റേയും കോവിഡിന്റേയും ഭീഷണി മാറി വരുമ്പോഴേക്കും യുദ്ധത്തിന്റേയും വിലക്കയറ്റത്തിന്റെയും ഭീഷണി ലോകമെമ്പാടും മനുഷ്യന്റെ സ്വസ്ഥത തകർക്കുകയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം മൂന്നാം ലോക മാഹയുദ്ധത്തിന്റേയും സർവ്വതും നശിപ്പിക്കാനുള്ള ആണവയുദ്ധത്തിന്റേയും വക്കിലെത്തിച്ചു.













Click it and Unblock the Notifications