നവകേരളത്തിന് ഊന്നല്‍, ലക്ഷ്യം 25 വര്‍ഷത്തേക്കുള്ള കേരളത്തിന്റെ പുരോഗതി; ബജറ്റിലെ പ്രസക്ത പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: നവകേരള നിര്‍മാണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ഊന്നല്‍ നല്കി കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയും ജി എസ് ടിയും കാരണം വലിയ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ധനമന്ത്രി കുറപ്പെടുത്തി. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് റവന്യു വരവ്- 1,34,097.80 കോടിയും റവന്യൂ ചെലവ്- 1,57,065.89 കോടിയുമാണെന്ന് ധനമന്ത്രി പറഞ്ഞു.

റവന്യൂ കമ്മി-22968.09 കോടി രൂപയാണ്. 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റ് റവന്യൂ വരവ്- 1,17,888.16 കോടിയും റവന്യൂ ചെലവ്-1,49,803.21 കോടിയുമാണ് റവന്യൂ കമ്മി- 23,176.05 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. റഷ്യ-യുക്രൈന് യുദ്ധം ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചാണ് ധനമന്ത്രി തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റേയും പ്രകൃതി ദുരന്തത്തിന്റേയും പ്രതിസന്ധികള്‍ക്കിടെ യുദ്ധമുണ്ടാകുന്നത് നിരാശാജനകമാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ഒറ്റപ്പെടലില്‍ നിന്ന് കൂടിച്ചേരലിലേക്ക് സമൂഹം വരുന്നത് പ്രതീക്ഷ നിര്‍ഭരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇനി പറയുന്നവയാണ്.
കെ റെയില്‍ പദ്ധതിക്ക് കേന്ദ്രം വേഗത്തില്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി. ഭൂമി ഏറ്റെടുക്കലിന് വേണ്ടി പ്രാഥമികമായി 2000 കോടി കിഫ്ബിയില്‍ നിന്ന് അനുവദിക്കും. ഇലക്ട്രിക് റെയില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ യാത്രാ സൗകര്യമാണ്.
2 വര്‍ഷം വരെയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചു.
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി വര്‍ധിപ്പിക്കും.10 കോടി അധിക വരുമാനം ലക്ഷ്യം.
80 വയസ് കഴിഞ്ഞവര്‍ക്ക് പെന്ഷന് വീട്ടിലെത്തിക്കും. ട്രഷറി ഇടപാടുകള്‍ സുതാര്യമാക്കും
പൊലീസിന്റെ വിവിധ പദ്ധതികള്‍ക്ക് 149 കോടി രൂപ. എക്സൈസ് വകുപ്പിന് 10.5 കോടി രൂപ
കൊവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സഹായം. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിയ്ക്കും 18 വയസ് തികയുന്നത് വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. ഇതിനായി ഈ വര്‍ഷം 2 കോടി രൂപ നീക്കിവെക്കും
അംഗനവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തും. ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും അംഗനവാടി കുട്ടികള്‍ക്ക് നല്‍കും
സംയോജിത ശിശു വികസന പദ്ധതിയ്ക്ക് 158 കോടി രൂപ. വനിതാ ശിശു വികസന മേഖലയിലെ നിര്‍ഭയ പദ്ധതിയ്ക്ക് 9 കോടി രൂപ.
വനിതാ ശാക്തീകരണത്തിന് 14 കോടി. ജെന്‍ഡര്‍ പാര്ക്കിന് 10 കോടി രൂപ. ലിംഗാവബോധത്തിന് ഒരു കോടി രൂപ.
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ മഴവില്‍ പദ്ധതിയ്ക്ക് 50 കോടി രൂപ.
പെണ്‍കുട്ടികളുടെ വിവാഹസഹായത്തിന് 83.39 കോടി രൂപ.
ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി രൂപ. കാന്‍സര്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് നടപടി. ആര്‍സിസിയ്ക്ക് 81 കോടി അനുവദിക്കും
യുക്രൈന്-റഷ്യ യുദ്ധത്തിന്റെ ഭാഗമായി നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. സര്‍ട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കും. നോര്‍ക്കയുടെ പ്രത്യേക സെല്‍ ഇതിനായി ഏര്‍പ്പെടുത്തും. ഇതിന്റെ ആവശ്യങ്ങള്‍ക്ക് 10 കോടി രൂപ അനുവദിക്കും.
ചെറുശ്ശേരി സ്മാരകത്തിനും എം എസ് വിശ്വനാഥന് സ്മാരകത്തിനും രണ്ട് കോടി രൂപ വീതം അനുവദിക്കും
മലയാള സിനിമ വ്യവസായ മ്യൂസിയം തുടങ്ങും.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റം. സര്‍വകലാശാലകള്‍ക്ക് 200 കോടി.
പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപ. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 7 കോടി.
സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യം. 1500 പുതിയ ഹോസ്റ്റലുകള്‍. ഹോസ്റ്റലുകള്‍ നവീകരിക്കാന്‍ 100 കോടി രൂപ.
ചാമ്പ്യന്‍സ് വള്ളംകളി 12 ഇടങ്ങളില്‍, കൊച്ചി ജലമെട്രോ പദ്ധതിക്ക് 150 കോടി. ഇക്കോ ടൂറിസം പ്രോത്സാഹനത്തിന് 10 കോടി. തീരദേശ ഗതാഗത വികസന വിഹിതം 10 കോടിയായി ഉയര്‍ത്തി.
അഴീക്കല്‍, ബേപ്പൂര്‍, പൊന്നാനി അടക്കം തിരഞ്ഞെടുത്ത തുറമുഖങ്ങളില്‍ സുസ്ഥിര ചരക്ക് നീക്കത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും 41. 51 കോടി. കടല്‍ സുരക്ഷയ്ക്ക് അഞ്ചര കോടി, തീരസംരക്ഷണത്തിന് 100 കോടി
20 ജംഗ്ഷനുകള്‍ വികസിപ്പിക്കാന്‍ 200 കോടി. 6 പുതിയ ബൈപാസുകള്‍ക്ക് കിഫ്ബി വഴി 200 കോടി
ഇടുക്കി, വയനാട്, കാസര്‍കോട് പാക്കേജുകള്‍ക്ക് 75 കോടി
സംസ്ഥാനത്ത് 2000 വൈഫൈ കേന്ദ്രങ്ങള്‍ കൂടി അനുവദിക്കും.
കൈത്തറി മേഖലയ്ക്ക് 40 കോടി, കശുവണ്ടി മേഖലയ്ക്ക് 30 കോടി,
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി.
റബ്ബര്‍ സബ്സിഡിക്ക് 500 കോടി, നെല്‍കൃഷി വികസനത്തിന് 76 കോടി
ജില്ലകളില്‍ നൈപുണ്യ പാര്ക്കിന് 350 കോടി. നാല് സയന്‍സ് പാര്‍ക്കുകള്‍ക്ക് 1000 കോടി.
അട്ടപ്പാടിയിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് നൈപുണ്യ വികസനം. 'കില'യ്ക്ക് 33 കോടി.
കേരള ഗ്രാമീണ്‍ ബാങ്കിന് അധിക സഹായം.
തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ പ്രാദേശിക തൊഴില്‍ സേന. മടങ്ങിയെത്തുന്ന ഇതില്‍ പ്രവാസികളെ പങ്കാളികളാക്കും
ഞങ്ങള്‍ കൃഷിയിലേക്ക് എന്ന പുതിയ പദ്ധതി. വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കാളികളാകും.
നാളികേര വികസനത്തിന് 73.9 കോടി രൂപ. മൃഗസംരക്ഷണത്തിന് 393.33 കോടി. കുടുംബശ്രീ പദ്ധതികള്‍ക്ക് 260 കോടി.
സംസ്ഥാനത്ത് കൃഷി ശ്രീ കേന്ദ്രങ്ങള്‍ തുടങ്ങും. പ്രകൃതി ദുരന്തങ്ങളില്‍ കൃഷി നശിച്ചവര്‍ക്ക് 7 കോടി.
തീര സംരക്ഷണത്തിന് 100 കോടി. പൗള്‍ട്രി വികസനത്തിന് 7.5 കോടി. കോള്‍ മേഖലയുടെ സംരക്ഷണത്തിന് 10 കോടി.
വാമനപുരം നദീ നവീകരണത്തിന് 2 കോടി. ഡാമുകളിലെ മണല്‍ നീക്കത്തിന് 10 കോടി
2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കും.
കേരളമാകെ ശുചിത്വ സാഗരം പദ്ധതി. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യും.
സോളാര്‍ പാനലുകള്‍ വീടുകളില്‍ സ്ഥാപിക്കാന്‍ പലിശയിളവ്. 10 മിനി ഫുഡ് പാര്‍ക്കുകള്‍ക്ക് 100 കോടി രൂപ അനുവദിക്കും.
മത്സ്യമേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ പ്രോത്സാഹിപ്പിക്കും
ഏഴ് ജില്ലകളില്‍ അഗ്രി ടെക് സ്ഥാപനങ്ങള്‍.
തൊഴില്‍ നിയമം പരിഷ്കരിക്കാന്‍ നടപടി. അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരം ഉറപ്പാക്കും.
ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത്, ഇതിനായി നാല് കോടി അനുവദിക്കും
പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പനങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കും. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കും
തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മൂല്യവര്‍ധിത വസ്തുക്കളും ഉല്പാദിപ്പിക്കാന് രണ്ട് കോടി രൂപ
ഐടി പാര്‍ക്കുകളില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍, വിവര സാങ്കേതിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍.
നാല് പുതിയ ഐടി ഇടനാഴികള്‍. നിലവിലെ ഐടി ഇടനാഴികള്‍ വിപുലീകരിക്കും. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്
വര്‍ക്ക് ഫ്രം ഹോം പോലെ വര്‍ക്ക് നിയര്‍ ഹോം സാധ്യത പരിശോധിക്കും തൊഴിലെടുക്കുന്ന വീട്ടമ്മമാര്‍ക്ക് സഹായകരമാകും. ഇതിനായി 50 കോടി രൂപ നീക്കിവെക്കും
കെ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിതരണ നിയമം
മെഡിക്കല്‍ ടെക് ഇന്നോവേഷന്‍ 100 കോടി. ജിനോമിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ 500 കോടി, ആദ്യഘട്ടമായി 50 കോടി വിലയിരുത്തി.
മൈക്രോ ബയോബ് ഗവേഷണത്തിന് അഞ്ച് കോടി.
വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കായി 2000 കോടി രൂപ അനുവദിക്കും.
കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലയെ വിറ്റഴിക്കുന്നു. ആഗോളവല്‍ക്കരണ നയത്തിന് ബദല്‍ കണ്ടെത്തണം.
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി കുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല
ആഗോള സമാധാന സെമിനാറിന് രണ്ട് കോടി
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications